Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്ത് നിന്നൊഴിയാൻ പോകുന്ന മൻമോഹൻ സിംഗിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അത്താഴവിരുന്നൊരുക്കുന്നു.തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടു ദിവസം മുമ്പാണ് സോണിയ മൻമോഹൻ സിംഗിന് അത്താഴ വിരുന്നൊരുക്കുന്നത്.യു.പി.എ അധികാരത്തിൽ വന്നാലും താൻ പ്രധാനമന്ത്രി സ്ഥാനത്തു നിന്നൊഴിയുമെന്ന് മൻമോഹൻ സിംഗ് നേരത്തെ തന്നെ അറിയിച്ചിരുന്നു.തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്ന ദിവസം തന്നെ രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്താഴ വിരുന്നൊരുക്കുന്ന ദിവസം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളും കേന്ദ്രമന്ത്രിമാരും ഒപ്പിട്ട മൊമെന്റോയും മൻമോഹൻ സിംഗിന് നൽകുമെന്നാണ് കരുതുന്നത്. മെയ് 17 നായിരിക്കും മൻമോഹൻ സിംഗ് സ്ഥാനമൊഴിയുക.
Leave a Reply