Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിത്രത്തിന്റെ റിലീസ് ദിവസം ആരാധകരുടെ അഭിപ്രായമറിയാന്‍ എത്തിയ സംവിധായകന് നേരെ ആക്രമണം. തമിഴ് സംവിധായകന്‍ മനു കണ്ണൻ എന്ന സംവിധായകാന് നേരെയാണ് അജ്ഞാതസംഘത്തിൻറെ ആക്രമണമുണ്ടായത്.സിനിമ കണ്ടിറങ്ങിയ ശേഷം തിയറ്ററിന് പുറത്തിറങ്ങിയ സംവിധായകനു നേരെ ബൈക്കിലെത്തിയ ചിലര്‍ ആക്രമിക്കുകയായിരുന്നു. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരാണ് ആക്രമിച്ചെന്നാണ് ദൃസാക്ഷികളുടെ മൊഴി. ആക്രമത്തെ തുടര്‍ന്ന് കഴുത്തിന് പരുക്കേറ്റ സംവിധായകന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കെതിരെ ചെന്നൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമം ആയിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം. നോട്ട്ബുക്ക് എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ സകന്ദനാണ് ഈ തമിഴ് ചിത്രത്തിലെ നായകന്‍.
Leave a Reply