Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 2:33 am

Menu

Published on May 30, 2014 at 1:40 pm

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ യാത്രാ വിമാനം ഇന്ന് ഡൽഹിയിലിറങ്ങും

worlds-largest-passenger-aircraft-airbus-380-land-in-delhi-today

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ യാത്രാ വിമാനം എയര്‍ബസ് 380 ഇന്ന് ഡൽഹിയിലിറങ്ങും.12 സ്യൂട്ടുകളിലും ബിസിനസ്, ഇക്കണോമിക് ക്ലാസുകളിലുമായി 477 സീറ്റാണ് ഈ വിമാനത്തിലുള്ളത്.കഴിഞ്ഞ ജനവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഡബിള്‍ഡക്കര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് സര്‍വീസ് നടത്താന്‍ അനുവാദം നൽകിയതിനെ തുടർന്നാണ്‌ സിംഗപ്പുര്‍ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിച്ചത്.വൈകിട്ട് 8.05-നാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങുക. പിന്നീട് 29-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് 10.20ന് പുറപ്പെടുകയും ചെയ്യും. എല്‍.സി.ഡി. സ്‌ക്രീനുകള്‍, മികച്ച പാചകക്കാര്‍, സുഖ സൗകര്യത്തോടുകൂടിയ യാത്ര എന്നിങ്ങനെ വിശാലമായ സൗകര്യങ്ങളാണ് ഈ വിമാനത്തിൽ ഒരുക്കിയിരിക്കുന്നത്.ഇക്കണോമിയില്‍ 30,000 രൂപയും സ്യൂട്ടില്‍ രണ്ടുലക്ഷം രൂപയുമാണ് നിരക്ക്.സ്യൂട്ടിൽ നിരക്കിത്തുറക്കാവുന്ന വാതിലുകളും കട്ടിലും വാഷ്‌ബേസിനുമെല്ലാമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News