Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 12:46 pm

Menu

Published on May 30, 2014 at 2:14 pm

നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിമാരായ 44 പേരിൽ 40 പേരും കോടീശ്വരന്മാർ

40-out-of-44-ministers-in-narendra-modi-government-are-crorepatis

ദില്ലി: നരേന്ദ്ര മോദി സർക്കാരിലെ മന്ത്രിമാരായ 44 പേരിൽ 40 പേരും കോടീശ്വരന്മാരാണെന്ന് റിപ്പോർട്ട്.തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നൽകിയ സ്വത്ത് വിവരങ്ങളെ കുറിച്ച് വിശകലനം നടത്തി ദ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് കോടീശ്വരന്മാരുടെ ഈ പട്ടിക പുറത്ത് വിട്ടത്. ഇവരിൽ ഏറ്റവും സമ്പന്നൻ 113 കോടി രൂപയുടെ ആസ്തിയുള്ള അരുണ്‍ ജെയ്റ്റിലിയാണ്.ഹര്‍ സിമ്രത് കൌര്‍ ബാദലിന്റെ ആസ്തി 108 കോടി രൂപയാണ്. മനേക ഗാന്ധി, ഗോപിനാഥ് മുണ്ടേ, പിയൂഷ് ഗോയല്‍ എന്നിവരും സമ്പന്നരുടെ പട്ടികയിൽ മുൻ നിരയിലുണ്ട്. ലഭ്യമായ കണക്കുകള്‍ പ്രകാരം മന്ത്രി സഭയിലെ 91 ശതമാനം പേരും കോടീശ്വരന്‍മാരാണ്. മന്‍സുക്ഭായ് ധന്‍ജിഭായ് വാസവ (65 ലക്ഷം രൂപ), താവര്‍ ചന്ദ് ഗെഹ്ലോട്ട് (86 ലക്ഷം രൂപ), സുദര്‍ശന്‍ ഭഗത് (90 ലക്ഷം രൂപ), രാം വിലാസ് പാസ്വാന്‍ (96 ലക്ഷം രൂപ) എന്നിവരാണ് കോടീശ്വരരല്ലാത്ത മോദി സർക്കാരിലെ മന്ത്രിമാർ.

Loading...

Leave a Reply

Your email address will not be published.

More News