Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:13 am

Menu

Published on June 2, 2014 at 2:17 pm

മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മെമൻറെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേചെയ്തു

supreme-court-stays-execution-of-yakub-memon-in-1993-mumbai-bomb-blast

ന്യൂഡല്‍ഹി: 1993 മാർച്ചിൽ നടന്ന മുംബൈ സ്ഫോടന കേസിലെ പ്രതി യാക്കൂബ് മെമൻറെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേചെയ്തു. സ്‌ഫോടന പരമ്പരയുടെ സൂത്രധാരനെന്ന് കരുതുന്ന ടൈഗര്‍ മെമൻറെ സഹോദരനാണ് യൂക്കൂബ് മെമന്‍ . ഇയാൾ നൽകിയ ദയാഹർജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടുത്തിടെ തള്ളിയിരുന്നു.ഇതിനെ തുടർന്ന് മെമന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.യാക്കൂബ് മേമനും ടൈഗർ മേമനും ടാഡ കോടതി 2007 ൽ വധ ശിക്ഷ വിധിച്ചിരുന്നു.എന്നാൽ വധ ശിക്ഷ നടപ്പാക്കാൻ കാലതാമസം നേരിട്ടാൽ ശിക്ഷയ്ക്ക് ഇളവ് നൽകാമെന്ന് സുപ്രീം കോടതി നേരത്തേ അറിയിച്ചിരുന്നു.ഇത് പ്രകാരമാണ് മേമൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.ഈ സ്ഫോടനത്തിൽ ഇരുന്നൂറ്റിഅൻപതിലേറെ പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News