Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 3:25 am

Menu

Published on June 9, 2014 at 5:28 pm

കറാച്ചി വിമാനത്താവളത്തിലെ ഭീകരാക്രമണത്തിനു പിന്നിൽ നരേന്ദ്ര മോഡിയെന്ന് ഹാഫിസ് സെയിദ്

hafiz-saeed-says-narendra-modi-team-behind-karachi-airport-attack

കറാച്ചി: കറാച്ചി വിമാനത്താവളത്തിൽ ഞായറാഴ്ച്ച അർദ്ധരാത്രിയുണ്ടായ ഭീകരാക്രമണത്തിനു പിന്നിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് ജമാഅത്ത് ഉദ് ദഅ്‌വാ നേതാവ് ഹാഫിസ് സെയിദ് പറഞ്ഞു.തൻറെ ട്വിറ്റർ പോസ്റ്ററിലൂടെയാണ് സെയിദ് മോഡിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മോഡിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നും പരസ്പരം സമ്മാനങ്ങൾ കൈമാറുന്നത് നിർത്തണം എന്നും രാജ്യത്തിന്റെ ശത്രുവിനെ തിരിച്ചരിയനമെന്നും ഹാഫിസ് സെയിദ് ട്വീറ്റ് ചെയ്തു. 2008ലെ മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ഹാഫിസ് സെയിദ്. അമേരിക്കയുടെ പിടികിട്ടാപ്പുള്ളികളായ തീവ്രവാദികളുടെ പട്ടികയില്‍ ഹാഫിസ് സെയിദിൻറെ പേരും ഉണ്ട്. കറാച്ചി വിമാനത്താവള ആക്രമണത്തിൻറെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു. യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ നവംബറില്‍ കൊല്ലപ്പെട്ട അവരുടെ നേതാവ് ഹക്കീമുല്ല മഹ്‌സൂദിന്റെ മരണത്തിന് പ്രതികാരമാണ് ആക്രമണമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. ഒരാളുടെ മരണത്തിന് മാത്രമേ ഞങ്ങള്‍ പ്രതികാരം ചെയ്തുള്ളു. ഇനിയും നൂറുകണക്കിനാളുകളെ മരണത്തിന് പ്രതികാരം ചെയ്യാനുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു.

modi

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News