Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 2:36 am

Menu

Published on June 17, 2014 at 11:04 am

നടി ഖുശ്ബു ഡി.എം.കെ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു

actress-khushboo-quits-dmk

ചെന്നൈ: തെന്നിന്ത്യന്‍ നടി ഖുശ്ബു സുന്ദർ ഡി.എം.കെ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു.രാജിക്കത്ത്‌ ഡി.എം.കെ പ്രസിഡന്റ് എം.കരുണാനിധിക്ക് നടി കൈമാറി.2010 ൽ ഡി.എം.കെ യിൽ ചേർന്ന ഖുശ്ബു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ മുഖ്യപ്രചാരകരില്‍ ഒരാളായിരുന്നു. തമിഴ് ജനതയെ സേവിക്കാനാണ് താൻ ഡി.എം.കെയില്‍ ചേര്‍ന്നതെന്ന് രാജിക്കത്തിൽ ഖുശ്ബു പറയുന്നു.പാര്‍ട്ടിയില്‍ ചേര്‍ന്നതു മുതല്‍ ഇതുവരെയും പാര്‍ട്ടി ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി നിര്‍വഹിച്ച് പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചിട്ടും തനിക്ക് ഇതുവരെയും അതിനൊരു അംഗീകാരം ലഭിച്ചിട്ടില്ല . അതിനാലാണ് താൻ പാർട്ടിയിൽ നിന്ന് രാജിവെക്കുന്നതെന്ന് ഖുശ്ബു പറഞ്ഞു.ഇനി പാര്‍ട്ടിയുമായി തനിക്ക്‌ ഒരു ബന്ധവുമില്ലെന്നും ഡി.എം.കെ വിട്ട് മറ്റു പാര്‍ട്ടിയില്‍ ചേരാന്‍ തനിക്ക് പദ്ധതിയില്ലെന്നും ഖുശ്ബു പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News