Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 2:11 pm

Menu

Published on June 17, 2014 at 1:07 pm

ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരോട് മോഡി സർക്കാർ രാജിക്കത്ത് ആവശ്യപ്പെട്ടു

narendra-modi-govt-mulling-changing-governors-of-6-states

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ നിയമിച്ച ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരോട് മോഡി സർക്കാർ രാജി ആവശ്യപ്പെട്ടു.ഷീലാ ദീക്ഷിത് (കേരളം),കെ ശങ്കരനാരായണന്‍ (മഹാരാഷ്ട്രാ), എം കെ നാരായണന്‍ ( പശ്ചിമ ബംഗാള്‍), മാര്‍ഗരറ്റ് ആല്‍വ (രാജസ്ഥാന്‍) കമല ബേനിവാള്‍ (ഗുജറാത്ത്), ദേവേന്ദ്ര കണ്‍വാര്‍ (ത്രിപുര) എന്നിവരോടാണ് രാജി ആവശ്യപ്പെട്ടിട്ടുള്ളത്.എന്നാൽ അടുത്തിടെ വിരമിക്കുന്ന ഗവര്‍ണര്‍മാരെ നീക്കേണ്ടതില്ലെന്നാണ് മോഡി സര്‍ക്കാർ തീരുമാനിച്ചിരിക്കുന്നത്. നിയമപരമായി ആവശ്യപ്പെടുകയോ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുകയോ ചെയ്താല്‍ സ്ഥാനമൊഴിയാമെന്നാണ് ഗവര്‍ണര്‍മാരില്‍ ചിലര്‍ ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചിട്ടുള്ളത്. 2004 ല്‍ അധികാരത്തിലെത്തിയ യു പി എ സര്‍ക്കാര്‍ ബി ജെ പി നിയമിച്ച ഏതാനും ഗവര്‍ണര്‍മാരെ നീക്കിയിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത ബി ജെ പി എം പി ബി പി സിംഗാള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഗവര്‍ണര്‍മാര്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തതിനാല്‍ അവരെ നീക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തു.ഗവര്‍ണര്‍മാര്‍ സ്വമേധയാ രാജിവെച്ചില്ലെങ്കിൽ രാഷ്ട്രപതിയെക്കൊണ്ട് അവരെ നീക്കം ചെയ്യിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News