Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ലൂർ : ബാഗ്ലൂരുവിന് സമീപം മധുഗിരിയില്‍ വെച്ച് മലകയറ്റത്തിനിടെ താഴെ വീണ യുവാവിനെ വാട്ട്സ്ആപ്പ് വഴി അയച്ച ഫോട്ടോ രക്ഷിച്ചു.ബാഗ്ലൂരിൽ ജോലി ചെയ്യുന്ന ഗൗരവ് എന്ന യുവാവാണ് മലകയറ്റത്തിനിടെ താഴെ വീണത്.ഗൗരവും സുഹൃത്ത് പ്രിയങ്കും റോക്ക് ക്ലിമ്പിംഗിനായാണ് മധുഗിരിയില്‍ എത്തിയത്.കയറ്റത്തിനിടെ ക്ഷീണിതനായ പ്രിയങ്ക് പകുതി വഴിയിൽ വെച്ച് കയറ്റം ഉപേക്ഷിച്ചു.പിന്നീട് ഗൗരവ് തനിച്ച് മല കയറുകയായിരുന്നു.മണിക്കൂറുകൾ കഴിഞ്ഞിട്ടും മല കയറി പോയ ഗൗരവിനെ കാണാതായപ്പോൾ പ്രിയങ്ക് പോലീസിൽ പരാതിപ്പെട്ടു.ഇതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട് അഞ്ചു മണിക്കൂറുകള്‍ക്ക് ശേഷം മലകയറ്റത്തിനിടെ താഴെവീണ് പരുക്കേറ്റിരുന്ന ഗൗരവ് പ്രിയങ്കിന് വാട്ട്സ്ആപ്പ് വഴി താന്‍ അകപ്പെട്ടിരിക്കുന്ന പ്രദേശത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു.ഫോട്ടോ കണ്ട പോലീസ് പ്രദേശം തിരിച്ചറിയുകയും സ്ഥലത്തെത്തി ഗൗരവിനെ രക്ഷിക്കുകയും ചെയ്തു. കൃത്യ സമയത്ത് പോലീസിന് ഗൗരവിനെ രക്ഷിക്കാനായത് വാട്ട്സ്ആപ്പ് വഴി ലഭിച്ച ഫോട്ടോയാണെന്ന് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അല്‍താഫ് ഹുസൈന് പറഞ്ഞു. ഗൗരവ് ഇപ്പോൾ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്.
–
Leave a Reply