Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കേരള ഗവര്‍ണറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് താമസിച്ചിരുന്ന ഡല്‍ഹി മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ 31 എ.സികളും 15 ഡിസേര്‍ട്ട് കൂളറുകളും 25 റൂം ഹീറ്ററുകളും 16 എയര്‍ പ്യൂരിഫയറുകളും 12 ഗീസറുകളും.വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് ഞെട്ടിക്കുുന്ന വിവരങ്ങളുള്ളത്.ഷീല ദീക്ഷിതിന്റെ താല്പര്യ പ്രകാരം അധികമായി വൈദ്യുതോപകരണങ്ങള്‍ സ്ഥാപിക്കാന്‍ 16.81 ലക്ഷം രൂപ ചെലവാക്കിയെന്നും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നല്‍കിയ വിവരാവകാശ രേഖകള്‍ പറയുന്നു.എന്നാല്‍ ഷീല ദീക്ഷിത് ഗവര്‍ണറായി കേരളത്തിലേക്ക് പോയതോടെ ബംഗ്ലാവില്‍ നിന്ന് നീക്കം ചെയ്ത വൈദ്യുതോപകരണങ്ങളുടെ പട്ടികയും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നല്‍കിയിട്ടുണ്ട്. ഇവ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യാനുസരണം സ്ഥാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുമെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാളിന് ലഭിച്ച മറുപടിയില്‍ പറയുന്നു.ല്ലി പോലെ വൈദ്യുതി പ്രതിസന്ധി ഏറെ അനുഭവിക്കുന്ന സംസ്ഥാനത്താണ് മുഖ്യമന്ത്രിയുടെ ധൂര്‍ത്ത് എന്നതാണ് ശ്രദ്ധേയം.1920 ലായിരുന്നു മൂന്നര ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഈ ബംഗ്ലാവ് നിര്‍മ്മിച്ചത്. ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയാണിവിടം. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴായിരുന്നു ഷീലാ ദീക്ഷിത് ഈ ബംഗ്ലാവില്‍ നിന്നും ഒഴിഞ്ഞത്.നിലവില്‍ കേരള ഗവര്‍ണറായ ഷീലാ ദീക്ഷിത് ലക്ഷക്കണക്കിന് രൂപ മുടക്കി വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ചുറ്റിയടിക്കുന്നത് കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു.
Leave a Reply