Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാസിയബാദ്: പീഡനങ്ങൾ എന്നും തുടർക്കഥയാകുന്ന യു പിയിൽ വീണ്ടും കൂട്ടബലാത്സംഗം. ഓടിക്കൊണ്ടിരുന്ന വാനിലിട്ട് 22 കാരിയായ യുവതിയെ കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്ത ശേഷം സ്വകാര്യഭാഗത്ത് മദ്യക്കുപ്പി കുത്തിക്കയറ്റി. അതിനുശഷം യുവതിയെ സംഘം റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്തു .ഗാസിയാബാദില്‍ തിങ്കളാഴ്ച രാത്രിയാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത് . ഗാസിയാബാദിലെ വസുദ്ധരയില്‍ ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ അക്രമികള്‍ വാനിലേക്ക് വലിച്ചുകയറ്റി ഓടിച്ചുപോകുകയായിരുന്നു. ഓടുന്ന മാരുതി വാനിലിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മര്‍ദ്ദിച്ച് അവശയാക്കി സ്വകാര്യഭാഗത്ത് മദ്യക്കുപ്പി കുത്തിക്കയറ്റിയെന്നാണ് റിപ്പോർട്ട്. യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കൂട്ടബലാത്സംഗം ചെയ്ത അക്രമികൾ തന്റെ വീഡിയോ പിടിച്ചതായും യുവതി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. യുവതിയുടെ മൊഴിയെടുത്ത ശേഷം ജില്ലാ ഹോസ്പിറ്റലിൽ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഉത്തർ പ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Leave a Reply