Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2026 5:20 pm

Menu

Published on July 11, 2014 at 11:41 am

ലോകകപ്പ് ഫുട്ബോൾ : ബ്രസീലിന്‍െറ പരാജയത്തില്‍ മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി

nepali-girl-commits-suicide-after-brazils-loss-in-the-world

കാട്മണ്ഡു: ലോകകപ്പ് ഫുട്ബോളില്‍ ബ്രസീലിന്‍െറ കനത്ത പരാജയത്തില്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടി ജീവനൊടുക്കി. കിഴക്കന്‍ നേപ്പാളിലെ സുന്‍സാരി ജില്ലയിലെ പ്രഗ്യ ഥാപ്പ എന്ന പെണ്‍കുട്ടിയാണ് ദു:ഖം താങ്ങാനാകാതെ  തൂങ്ങിമരിച്ചത്.ബ്രസീല്‍ ഫൈനല്‍ കാണാതെ പുറത്തായതിനാല്‍ കൂട്ടുകാര്‍ കളിയാക്കിയിരുന്നു .കൂടാതെ മാതാവും സഹോദരിയും ജര്‍മനിയുടെ പക്ഷം ചേര്‍ന്ന് സംസാരിക്കുകകൂടി ചെയ്തതോടെ പ്രഗ്യയ്ക്ക് മനോനിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കൂട്ടുകാരുമായി അല്‍പ സമയം സംസാരിച്ചശേഷം സ്വന്തം റൂമില്‍ പഠിക്കാനിരുന്ന പ്രഗ്യയെ പിന്നീട് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.അമ്മയോടൊപ്പമാണ് പ്രഗ്യ താമസിച്ചിരുന്നത്  . അച്ഛന്‍ വിദേശത്ത് തൊഴിലാളിയാണ്. –

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News