Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ദക്ഷിണേന്ത്യയിലെ ആദ്യ ടെസ്‌റ്റ്യൂബ് ശിശു 24 ാം വയസ്സില്‍ ഇതേ ആശുപത്രിയില്‍ വെച്ച് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി.ഈ അപൂർവ നേട്ടത്തോടെ ചരിത്ര നിമിഷത്തിന് സാക്ഷിയായിരിക്കുകയാണ് ഡോക്ടറും ആശുപത്രിയും .
വ്യാഴാഴ്ച വൈകീട്ട് 4.24നാണ് കമലരത്തിനം അമ്മയായത്. പിറന്ന അതേ ആശുപത്രിയില്‍ അതേ ഡോക്‌ടറിന്റെ കൈകളിലേക്കായിരുന്നു കമലാ രത്തിനവും കഴിഞ്ഞ ദിവസം താന്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞിനെയും നല്‍കിയത്. സിസേറിയന്‍ വഴിയായിരുന്നു കമല രത്തിനത്തിന്റെ ആദ്യ പ്രസവം. മാതാവും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കമല സെല്‍വരാജ് പറഞ്ഞു. നവജാത കുഞ്ഞിന് 2.8 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 1990 ആഗസ്ത് ഒന്നിനായിരുന്നു അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്‌നോളജിയിലൂടെ കമല രത്തിനത്തിന്റെ ജനനം. ദക്ഷിണേന്ത്യയിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവാണ് രത്തിനം . നവ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഡോക്‌ടറിന്റെ പേര് തന്നെ അന്ന് കുട്ടിക്കും നല്‍കി. അതുകൊണ്ടുതന്നെ ആശുപത്രിക്ക് ഇത് അവിസ്മരണിയ മുഹൂര്‍ത്തമായിരുന്നു.ടെസ്റ്റ്ട്യൂബ് ശിശുക്കള്‍ക്ക് സ്വാഭാവിക ജീവിതം നയിക്കാനാകുമോയെന്ന ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയാണ് രത്തിനത്തിന്റെ പ്രസവം. രത്തിനത്തിന്റെ പിതാവ് രാമമൂര്‍ത്തി പേരക്കുട്ടിയെ കാണാനായതില്‍ ഏറെ സന്തുഷ്ടനാണ്. പക്ഷെ രത്തിനത്തിന്റെ മാതാവ് കഴിഞ്ഞ വര്‍ഷം മരിച്ചത് ഈ കുടുംബത്തെ അതീവ ദു:ഖത്തിലാഴ്ത്തുന്നു.രത്തിനവും അവരുടെ ഭര്‍ത്താവ് രാജേഷ് ഹരിഹരനും ബംഗളൂരുവില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍മാരാണ്.
Leave a Reply