Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 12:56 pm

Menu

Published on July 25, 2014 at 3:28 pm

മോഡലിനെ ഡിഐജി ബലാത്സംഗം ചെയ്തതായി പരാതി

mumbai-model-accuses-senior-ips-officer-of-rape

മുംബൈ: മഹാരാഷ്ട്ര ഡി.ഐ.ജി. പീഡിപ്പിച്ചതായി മുംബൈയിലെ മോഡലിന്റെ പരാതി. നഗരത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സുനില്‍ പരസ്‌ക്കറിനെതിരെയാണ് കേസ് .മുംബൈ അഡീഷണല്‍ കമ്മിഷണറായിരിക്കെ ഹോട്ടല്‍ മുറിയില്‍ ഉള്‍പ്പെടെ നിരവധി തവണ പീഡിപ്പിച്ചതായാണ്‌ യുവതിയുടെ പരാതി. പരാതിയെത്തുടര്‍ന്ന് കൊളാബയിലെ പോലിസ് ഡയറക്ടര്‍ ജനറല്‍ ആസ്ഥാനത്ത് ഡി.ഐ.ജി.യായ സുനില്‍ പരാസ്‌കര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. ഐ.പി.സി. 376 വകുപ്പ് പ്രകാരം ബലാത്സംഗത്തിനാണ് കേസെടുത്തിട്ടുള്ളത്.സിറ്റി പോലീസ് കമ്മീഷണര്‍ രാകേഷ് മാരിയയുടെ നിര്‍ദേശപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. 2014 ഫിബ്രവരി വരെ നോര്‍ത്ത് മേഖലാ അഡീഷണല്‍ പോലീസ് കമ്മീഷണറായിരുന്നു പരാസ്‌കര്‍. അപ്പോള്‍ അദ്ദേഹത്തെ കാണുക പതിവായിരുന്നെന്നും ചില കാര്യങ്ങളില്‍ സഹായം തേടിയെത്തിയപ്പോഴാണ് ഹോട്ടലില്‍ കൊണ്ടു പോയി പീഡിപ്പിച്ചതെന്നും യുവതി  പറയുന്നു. മോഡലിന്റെ ആരോപണത്തെക്കുറിച്ചോ കേസിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.അതേസമയം ഐ ജി ക്കെതിരെ കേസേടുത്തിട്ടുണ്ടെങ്കിലും  ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News