Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 3:16 am

Menu

Published on August 2, 2014 at 11:50 am

കണ്ണുനീരിന് പകരം രക്തം വരുന്ന അപൂര്‍വരോഗവുമായി ഒരു പെണ്‍കുട്ടി

woman-suffering-from-rare-disease-sheds-blood-tears

കോട്ട:  കരയാൻ  ഈ പെണ്‍കുട്ടിയ്ക്ക്  പേടിയാണ്. കാരണം മറ്റൊന്നുമല്ല  ഇവള്‍ കരഞ്ഞാല്‍ കണ്ണുനീരല്ല, പകരം രക്തമാണ് വരുന്നത്.രാജസ്ഥാന്‍ സ്വദേശിനിയായ 22കാരിയായ ലക്ഷയ ബെയ്‌സ് എന്ന പെണ്‍കുട്ടിക്കാണ് ഈ അത്ഭുത രോഗം പിടി പെട്ടിരിക്കുന്നത്.കണ്ണില്‍ നിന്ന് രക്തം കൂടുതലായി ഒഴുകിയാല്‍ അവള്‍ വളരെപ്പെട്ടെന്ന് തന്നെ അബോധാവസ്ഥയിലാകുയും ചെയ്യും. കഴിഞ്ഞ മെയ് 25നാണ് ലക്ഷയ്ക്ക് രോഗലക്ഷണം തുടങ്ങിയത്. ഉദയ്പൂരില്‍ പഠന സ്ഥലത്ത് വച്ചാണ് ആദ്യം കണ്ണില്‍ നിന്ന് രക്തം വരുന്നത് ശ്രദ്ധയില്‍ പെട്ടത്. ഡല്‍ഹി എയിംസ് ഉള്‍പ്പടെ പല ആസ്പത്രികളില്‍ കാണിച്ചെങ്കിലും പല ഡോക്ടര്‍മാര്‍ക്കും ചികിത്സാവിധി നിശ്ചയിക്കാന്‍ കഴിയാതെ ആശ്ചര്യപ്പെടുക മാത്രമായിരുന്നെന്ന് ലക്ഷയയുടെ അച്ഛന്‍ രത്തന്‍ സിങ് പറയുന്നു. കോട്ട ഗവണ്‍മെന്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ലക്ഷയ്ക്ക് രക്തം കട്ടപിടിക്കുന്നതിലെ വ്യതിയാനം നിമിത്തമാണ് കണ്ണീരിന് പകരം കണ്ണില്‍ നിന്ന് രക്തം വരാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത്യപൂര്‍വ്വമായ രോഗമായതിനാല്‍ ചികിത്സാ ചിലവും വളരെ കൂടുതലാണ്. കൂടാതെ ചികിത്സാ സൗകര്യവും കുറവാണ്. ചികിത്സാ ചരിത്രത്തില്‍ത്തന്നെ ഈ രോഗം ബാധിച്ച മൂന്നാമത്തെ വ്യക്തിയാണ് ഇവര്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News