Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 11:43 pm

Menu

Published on August 11, 2014 at 4:12 pm

ദ്രോണാചാര്യ പുരസ്‌കാരം മലയാളിക്ക്

odisha-rowing-coach-jose-jacob-is-dronacharya-award-winner

ന്യൂഡൽഹി : ഈ വർഷത്തെ ദ്രോണാചാര്യ പുരസ്‌കാരത്തിന് മലയാളിയായ തുഴച്ചിൽ പരിശീലകൻ അർഹനായി. സായിയിലെ ഒഡീഷ റോവിംഗ് കോച്ചായ ജോസ് ജേക്കബിനാണ് ഈ പുരസ്കാരം ലഭിച്ചത്.കേന്ദ്ര കായികമന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഇയാൾ കോട്ടയം അതിരമ്പുഴ സ്വദേശിയാണ്. നാലു മലയാളികളെയാണ് ദ്രോണാചാര്യ പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്.രാജ്യത്തെ ഏറ്റവും മികച്ച കായിക പരിശീലനകനാണ് ദ്രോണാചാര്യ പുരസ്‌കാരം നൽകുന്നത്. അവാർഡ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ജോസ് ജേക്കബ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News