Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 2:37 pm

Menu

Published on August 12, 2014 at 1:58 pm

രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ച് മഹിള കോണ്‍ഗ്രസ് പ്രവർത്തകർ മോദിക്ക് ‘തക്കാളി രാഖി ‘ അയച്ചു കൊടുത്തു

members-of-congresss-women-unit-on-sunday-sent-a-rakhi-made-of-tomatoes-and-vegetables-to-prime-minister-narendra-modi

വഡോദര: രക്ഷാബന്ധൻ ദിവസമായ ആഗസ്റ്റ്‌ 10 ന് മഹിള കോണ്‍ഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തക്കാളിയും മറ്റ് പച്ചക്കറികളും കൊണ്ടുണ്ടാക്കിയ രാഖി അയച്ചു കൊടുത്തു. രക്ഷാബന്ധൻ ദിവസത്തിൻറെ തലേ ദിവസമാണ് മോദിക്ക് ഈ രാഖി ലഭിച്ചത്.പച്ചക്കറിയുടെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായാണ് മഹിള കോണ്‍ഗ്രസ് പ്രവർത്തകർ മോദിക്ക് ഈ രാഖി അയച്ചു കൊടുത്തത്. തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി ‘ acche din ayenge’ (നല്ല ദിവസം വരും) എന്ന മുദ്രവാക്യവുമായാണ് പ്രചരണത്തിനിറങ്ങിയിരുന്നത്. എന്നാൽ അദ്ദേഹം പ്രധാനമന്ത്രിയായ ശേഷം നല്ല കാര്യങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ഇപ്പോഴും അവശ്യ സാധനങ്ങളുടെ വില വർദ്ധനയിൽ വലിയ മാറ്റമൊന്നുമില്ലാതെ തുടരുകയാണെന്നും മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. ഈ അവിശ്വസനീയമായ വിലക്കയറ്റത്തിനെതിരെയുള്ള പ്രതിഷേധത്തിൻറെ ഭാഗമായി മഹിള കോണ്‍ഗ്രസ് പ്രവർത്തകർ ജൂബിലി ഗാർഡൻ നഗരത്തിലെ ആളുകൾക്കെല്ലാം പച്ചക്കറികൊണ്ടുള്ള രാഖി കൾ വിതരണം ചെയ്തു.

Credit: DailyBhaskar

Loading...

Comments are closed.

More News