Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 12:46 pm

Menu

Published on August 25, 2014 at 11:13 am

അന്ത്യ കർമ്മങ്ങൾ നടത്തുന്നതിനിടെ മരിച്ച കുഞ്ഞിന് ജീവൻ വെച്ചു

dead-child-who-woke-up-at-her-own-funeral

മംഗലാപുരം : ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിന് അന്ത്യ കർമ്മങ്ങൾ നടത്തുന്നതിനിടെ ജീവൻ വെച്ചു.കുംട്ടയിലെ ഗൗരി-പുഷ്പരാജ് ദമ്പതിമാരുടെ കുഞ്ഞാണ് മരണത്തെ മുഖാമുഖം കണ്ട് തിരിച്ചു വന്നത്. ദഹിപ്പിക്കുന്നതിനുമുമ്പ് ആചാരപ്രകാരം കുഞ്ഞിന് നീരുകൊടുക്കുന്ന ചടങ്ങുണ്ടായിരുന്നു. ഇതിൻറെ ഭാഗമായി കുഞ്ഞിൻറെ ചുണ്ടില്‍ പാല്‍ ഇറ്റിച്ചുകൊടുക്കുന്നതിനിടെ കുഞ്ഞത് നുണയുകയായിരുന്നു. കുഞ്ഞിന് ജീവൻ ഉണ്ടെന്നറിഞ്ഞയുടനെ തന്നെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ കുഞ്ഞിനെ എത്തിച്ചു. ആഗസ്റ്റ്‌ 15 നായിരുന്നു ഗൗരി ഈ കുഞ്ഞിനെ മാസം തികയാതെ പ്രസവിച്ചത്. പ്രസവിച്ചയുടനെ തന്നെ ഇന്‍ക്യുബേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എട്ടു ദിവസം ഇന്‍ക്യുബേറ്ററില്‍ ചികിത്സിച്ചു. പിന്നീട് കുഞ്ഞ് മരിച്ചതായി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തെക്കൂട്ടുള്ള ചെമ്പുഗുഡ്ഡെ ശ്മശാനത്തിലായിരുന്നു സംസ്‌കാരത്തിനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നത്.കുഞ്ഞിൻറെ ആരോഗ്യ നിലയിപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ ചികിത്സിച്ച സ്വകാര്യ ആസ്പത്രിക്കെതിരെ പുഷ്പരാജന്‍ പോലീസിൽ പരാതി നൽകുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News