Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 9:12 pm

Menu

Published on August 31, 2014 at 8:29 pm

രാജസ്ഥാനിൽ എടിഎം വഴി കുടിവെള്ളം, അഞ്ചു രൂപ യ്ക്ക് 20 ലിറ്റർ വെള്ളം

water-atms-in-rajasthan-a-rs-5-card-swipe-gives-20-litres-for-rs-5

ജയ്പൂർ: രാജസ്ഥാനിലെ രണ്ടു ജില്ലകളിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ സ്‌കോട്ടിഷ് കമ്പനി സർക്കാരുമായി ചേർന്ന് എടിഎമ്മുകൾ സ്ഥാപിച്ചു. ജീവൻ അമൃത് എന്ന പേരിൽ കെയ്ൻസ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കുന്നത്. രാജസ്ഥാൻ സർക്കാരിനു കീഴിലുള്ള പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപാപാർട്ടുമെന്റ്, ടാറ്റ പ്രൊജക്ടസ്, പഞ്ചായത്തുകൾ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി.  പതിവിനു വിപരീതമായി പണത്തിനു പകരം കുടിവെള്ളമാണു ഈ മെഷീന്‍ നല്‍കുന്നത്.അഞ്ചു രൂപയുടെ കാര്‍ഡ് ഉരച്ചാല്‍ 20 ലിറ്റര്‍ ജലം ശേഖരിക്കാം. ഭഖര്‍പുര്‍, കവാസ്, ഗുഡ, ജോഗസര്‍, അകണ്ട, ബയ്ത്യൂ എന്നീ ഗ്രാമങ്ങളിലാണു പദ്ധതി നടപ്പാക്കുന്നത്.22,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജയ്‌സാല്‍മീറില്‍ വാര്‍ഷിക മഴയുടെ അളവ് 100 മില്ലിമീറ്ററാണ്. അതിനാല്‍ തന്നെ വന്‍ കുടിവെള്ള ക്ഷാമമാണ് ഇവിടെ നേരിടുന്നത്. ജലലഭ്യത കൂടുതൽ പ്രദേശങ്ങളിലെത്തിക്കുന്നതിന് ഒന്നോ രണ്ടോ രൂപ അധികം നൽകിയാൽ വാഹനത്തിൽ വെള്ളം വീട്ടിലെത്തിച്ചു കൊടുക്കാനും സംവിധാനമുണ്ട്. റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകളുടെ പ്രവർത്തന ചെലവ് വഹിക്കുന്നത് കെയിൻസ് ഇന്ത്യയാണ്. പ്രാന്റുകൾ നിർമ്മിക്കുന്നതും സ്ഥാപിക്കുന്നതും ടാറ്റ പ്രൊജക്ട്‌സും. രാജസ്ഥാൻ സർക്കാർ പദ്ധതിക്കാവശ്യമായ സ്ഥലവും വാട്ടർ കണക്ഷനും നൽകുന്നു. പഞ്ചായത്തു തലത്തിൽ രൂപീകരിച്ച 15-കമ്മിറ്റിക്കാണ് പ്ലാന്റുകളുടെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണിയുടേയും ചുമതല. ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ 10.4 ശതമാനത്തോളം വരുന്ന രാജസ്ഥാൻ രാജ്യത്ത് ഉപരിതല ജലലഭ്യത കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ്.

Loading...

Leave a Reply

Your email address will not be published.

More News