Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ലൂർ: ഇന്ത്യൻ ശാസ്ത്ര ലോകത്തിന് അഭിമാനത്തോടെ തങ്ങളുടെ നേട്ടത്തെ കുറിച്ച് പറയാൻ ഇനി വെറും ഏഴ് ദിവസങ്ങൾ മാത്രം.ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഭ്രമണ പഥത്തിൽ നിന്നും പര്യവേക്ഷണ പേടകത്തെ വേർപെടുത്തി സൂര്യന്റെ ഭ്രമണപഥത്തിൽ എത്തിച്ചപ്പോൾ ശാസ്ത്രജ്ഞർ നേരിട്ട അതേ വെല്ലുവിളി തന്നെയാണ് ദൗത്യത്തെ കാത്തിരിക്കുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് കടത്തിവിടുന്നതിനുമുമ്പുള്ള അവസാനവട്ട പഥക്രമീകരണം നടത്തുന്നതും പ്രധാനയന്ത്രം പരീക്ഷണാർഥം പ്രവർത്തിപ്പിക്കുന്നതും 22നാണ്. ഇത് വിജയിച്ചാൽ 24ന് പേടകത്തെ ചൊവ്വയുടെ ആകർഷണവലയത്തിലേക്ക് ബുദ്ധിമുട്ടില്ലാതെ കടത്തിവിടാനാകുമെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു.
ചെറിയൊരു പിഴവിനുപോലും വലിയ വിലകൊടുക്കേണ്ടിവരുമെന്നതിനാല്‍ ഓരോ നീക്കങ്ങളും അതീവ ശ്രദ്ധയോടെയാണ് ശാത്രജ്ഞര്‍ നടത്തുന്നത്. പത്തുമാസത്തെ ഇടവേളയ്ക്കുശേഷം യന്ത്രത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുകയാണ് 22ന് ചെയ്യുന്നത്. അന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പേടകത്തിലെ പ്രധാന ദ്രവ എൻജിൻ നാല് സെക്കൻഡ് പ്രവർത്തിപ്പിക്കുന്നത്. ഇത് വിജയിച്ചാൽ എളുപ്പത്തിൽ പേടകത്തെ ചൊവ്വയുടെ വലയത്തിലേക്ക് മാറ്റാനാകും.ഭൂമിയിൽ നിന്നും 653 മില്ല്യൺ കിലോമീറ്റർ ദൂരത്തിൽ സഞ്ചരിക്കുന്ന മംഗൾയാന്റെ വിജയത്തിന് ഇനി അവശേഷിക്കുന്നത് 13 ദശലക്ഷം കിലോമീറ്റർ ദൂരമാണ്. ചൊവ്വയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുമ്പോൾ ചൊവ്വയുടെ 723 കിലോമീറ്റർ അകലത്തിലായിരിക്കും പേടകം. രാവിലെ 7.17ന് 24 മിനിറ്റും 23 സെക്കൻഡും യന്ത്രം ജ്വലിപ്പിച്ചാണ് പേടകത്തെ സൂര്യന്റെ ഭ്രമണപഥത്തിൽ നിന്ന് മാറ്റുന്നത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2013 നവംബര്‍ അഞ്ചിനായിരുന്നു മംഗൾയാൻ വിക്ഷേപിച്ചത്.റഷ്യ, അമേരിക്ക, യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവര്‍ ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിക്കുകയാണെങ്കില്‍ ആദ്യ ദൗത്യത്തില്‍ തന്നെ വിജയം വരിച്ച രാജ്യമായിത്തീരും ഇന്ത്യ.
Leave a Reply