Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 2:36 pm

Menu

Published on September 17, 2014 at 2:58 pm

ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് കരുതിയ യുവതിയെ കാമുകനൊപ്പം കണ്ടെത്തി..!!

murdered-woman-found-alive-with-new-boyfriend-and-her-husband-is-relieved

റാഞ്ചി(ജാര്‍ഖണ്ഡ്): കൊല്ലപ്പെട്ടു എന്നുകരുതിയ   ഭാര്യയെ  കാമുകനൊപ്പം കണ്ടെത്തിയപ്പോള്‍ യുവാവിന്  സന്തോഷത്തിന് അതിരില്ലായിരുന്നു. കാരണം ഭാര്യയെ  ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തിനായി കൊന്ന് കുഴിച്ചുമൂടിയെന്നാരോപിച്ച് ഭാര്യാ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയെ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഭര്‍ത്താവും വീട്ടുകാരും ജീവിതകാലം മുഴുവന്‍ അഴിയെണ്ണുമായിരുന്നു. ജാര്‍ഖണ്ഡിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്.ഒരാഴ്ച മുന്‍പാണ് ചന്ദന്‍ ദരുക എന്ന 30കാരന്റെ ഭാര്യയായ പിങ്കി ദേവിയെ കാണാതായത്. ഇതോടെ മരുമകന്‍ മകളെ കൊന്ന് കുഴിച്ചുമൂടിയെന്നാരോപിച്ച് പിങ്കിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പിങ്കിയുടെ മൃതദേഹം കണ്ടെത്താനായില്ല.ഇതിനിടെയാണ് ചില കാര്യങ്ങള്‍ക്കായി ചന്ദന്‍ സമീപത്തെ പട്ടണത്തിലെത്തിയത്. അവിടെ ഒരു ഹോട്ടലില്‍ പിങ്കി കാമുകനൊപ്പം ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയില്‌പെട്ടതോടെ ചന്ദന്‍ സന്തോഷം കൊണ്ട് മതിമറന്നു. ഭാര്യയുടെ കള്ളി വെളിച്ചത്തായ സന്തോഷത്തിലായിരുന്നു അയാള്‍. ടനെ തന്നെ ചന്ദന്‍ സുഹൃത്തുക്കളെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തി. ചന്ദനേയും സുഹൃത്തുക്കളേയും കണ്ടതോടെ കാമുകന്‍ ഓടി രക്ഷപ്പെട്ടു. പിങ്കിയെ സുഹൃത്തുക്കള്‍ പിടികൂടി പോലീസിലും ഏല്പിച്ചു.ഭാര്യ മറ്റൊരുത്തന്റെ കൂടെ കറങ്ങുകയാണെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നാണ് ചന്ദന്‍ പോലീസിനോട് പറഞ്ഞത്. ഭാര്യയ്ക്ക് എന്തോ അപകടം സംഭവിച്ചുവെന്നായിരുന്നു  ചന്ദന്‍ കരുതിയിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News