Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാറ്റ്‌ന: സ്ത്രീകൾക്ക് മിസ്ഡ് കാൾ അടിച്ച് നിർവൃതി നേടുന്ന എല്ലാ ഞരമ്പ് രോഗികളും ഇനി ഒന്ന് സൂക്ഷിച്ചോളു…. ഇല്ലെങ്കിൽ ആഴി എണ്ണേണ്ടി വരും. ബീഹാർ പോലീസാണ് സ്ത്രീ സുരക്ഷയ്ക്കായി പുതിയ നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്ത്രീകളുടെ ഫോണ്‍ നമ്പർ എങ്ങനെയെങ്കിലും കിട്ടിയാൽ ചില കാമാരോഗികളുടെ സ്ഥിരം പരിപാടിയാണ് മിസ്ഡ് കാൾ അടിച്ചു വെറുപ്പിക്കൽ. എന്നാൽ ഇനി സ്ത്രീകളെ അത്തരത്തിൽ ശല്യം ചെയ്താൽ ശല്യം ചെയ്യന്നവനെ കയ്യോടെ പൊക്കികൊള്ളാൻ ആണ് സിഐഡി ഇൻസ്പെക്ടർ ജനറൽ അരവിന്ദ് പാണ്ഡെ അറിയിച്ചത്. ചൊവ്വാഴ്ച്ച ഇതു സംബന്ധിച്ച പ്രത്യേക സർക്കുലർ പുറത്താക്കിയിരിക്കുകയാണ്.
ബീഹാറിലെ എല്ലാ പൊലീസ് സൂപ്രണ്ടുമാർക്കും സർക്കുലർ ലഭിച്ചുകഴിഞ്ഞു. ആവർത്തിച്ച് വരുന്ന മിസ്ഡ് കാളുകളെ വേണ്ടത്ര പ്രാധാന്യത്തോടെ കാണണമെന്നും ഇത്തരം കേസുകളെ അർഹമായ പ്രാധാന്യത്തോടെ എടുത്ത് അന്വേഷിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. പല ആവർത്തി വരുന്ന മിസ്ഡ് കോളുകൾ സത്രീകളിൽ സുരക്ഷിതത്വമില്ലായ്മയും മാനസിക പീഡനവും ഉണ്ടാക്കും. ഒന്നോ രണ്ടോ തവണയാണ് മിസ്ഡ് കോളെങ്കിൽ ഗൗരവം കാണിക്കേണ്ടെന്നും എന്നാൽ ഇത് ആവർത്തിച്ച് ഉണ്ടാകുകയാണെങ്കിൽ പീഡനം എന്ന നിലയിൽ കേസെടുക്കാനുമാണ് ഐജിയുടെ ഉത്തരവ്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമമായി കണക്കാക്കി ഈ പ്രശ്നത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ ഒരുങ്ങുന്ന ഈ നിയമം കേരളം ഉൾപ്പെടെ ഉള്ള മറ്റു സംസ്ഥാനങ്ങൾ ഏറ്റെടുക്കുമോ എന്ന് കണ്ട് അറിയാം…
Leave a Reply