Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതില്‍ മനംനൊന്ത് ഒരു വീട്ടമ്മ ആത്മഹത്യ ചെയ്തു. 28000 രൂപയുടെ മൊബൈല്‍ ഫോണും 18000 രൂപയും കളഞ്ഞുപോയതില്‍ മനം നൊന്താണ് ഇവര്‍ ജീവനൊടുക്കിയത്.
ബാംഗ്ലൂര്‍ സ്വദേശിനിയായ മഞ്ജുളയാണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച ശേഷം ഭര്‍ത്താവായ രാമചന്ദ്രയെ വിളിച്ച് ഇവര്‍ കാര്യം പറഞ്ഞിരുന്നു . പണവും മൊബൈല്‍ഫോണും നഷ്ടപ്പെട്ടു എന്നും താന്‍ വിഷം കഴിച്ചു എന്നും ഇവര്‍ പറഞ്ഞു എന്നാണ് റി പൊർട്ടുകൾ പറയുന്നത്.
നേലമംഗലയിലെ കൃഷിസ്ഥലത്തേക്ക് പോകുകയാരുന്ന ഭര്‍ത്താവ് രാമചന്ദ്ര ഉടന്‍തന്നെ വീട്ടിലേക്ക് വന്നു. കീടനാശിനി കഴിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യയെയാണ് ഇയാള്‍ കണ്ടത്. മൂന്ന് വയസ്സായ മകള്‍ പേടിച്ച് കരഞ്ഞുകൊണ്ട് മഞ്ജുളയ്ക്കടുത്ത് ഇരിക്കുന്നുണ്ടായിരുന്നു.
Leave a Reply