Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 11:16 pm

Menu

Published on October 24, 2014 at 3:35 pm

മുറുക്കാന്‍ കടക്കാരൻറെ കറന്റ് ബിൽ 132 കോടി രൂപ..!!

haryana-paanwala-gets-rs-132-crore-power-bill

ചണ്ഡീഗഡ്(ഹരിയാന): ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍  ലഭിച്ച കറണ്ട് ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റുക്കാന്‍ കടക്കാരനായ രാജേഷ്.സോനിപത് ജില്ലയിലെ ഗൊഹാനയിലുള്ള രാജേഷിന്റെ ഒറ്റമുറി മുറുക്കാന്‍കടയുടെ പേരില്‍ കിട്ടിയത് 132 കോടി രൂപയുടെ വൈദ്യുതിബില്‍. ഒക്ടോബര്‍ മാസത്തെ കറണ്ട് ബില്ലാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അക്കങ്ങളില്‍ മാത്രമല്ല, അക്ഷരങ്ങളിലും ബില്‍ തുക കൃത്യമായി എഴുതിയിട്ടുണ്ട്.വാടകയ്ക്ക് മുറിയെടുത്ത് കട നടത്തുന്നയാളാണ് ഞാന്‍. ഒരു ബള്‍ബും ഒരു ഫാനുമാണ് ഞാന്‍ ഉപയോഗിക്കുന്നത്. പതിവായി ആയിരം രൂപയില്‍ താഴെയാണ് കറണ്ട് ബില്‍ വരുന്നത്. ഇത് ശരിക്കും ഞെട്ടിച്ചു രാജേഷ് പറഞ്ഞു.വെള്ളിയാഴ്ച കറണ്ട് ഓഫീസിലെത്തി ബില്‍ തിരുത്തിവാങ്ങാനിരിക്കുകയാണ് രാജേഷ്. ഉത്തര ഹരിയാന ബിജ് ലി വിതരണ്‍ നിഗമാണ് ബില്‍ നല്‍കിയിരിക്കുന്നത്. 2007-ൽ രണ്ട് ബെഡ്‌റൂ മാത്രമുള്ള ഒരു കുടുംബത്തിന് 234 കോടി രൂപയുടെ ബിൽ നൽകിയും ഹരിയാനയിലെ വൈദ്യുതി വകുപ്പ് ഞെട്ടിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News