Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 7:03 am

Menu

Published on October 29, 2014 at 1:20 pm

ഹിന്ദുവെങ്കില്‍ മക്കള്‍ പത്ത്;ശിവസേനാ നേതാവിൻറെ പ്രസ്ഥാവന വിവാദത്തിൽ

shiv-sena-stirs-controversy-urges-hindu-families-to-have-10-children

ലഖ്‌നൗ : ഹിന്ദുവാണെങ്കില്‍ പത്ത് മക്കളെങ്കിലും വേണമെന്നുളള ശിവസേനാ നേതാവിന്റെ പ്രസ്താവന വിവാദത്തിൽ.ശിവസേനയുടെ ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് അനില്‍ സിങ്ങാണ് ഇത്തരമൊരു പ്രസ്ഥാവാന നടത്തിയിരിക്കുന്നത്.ഹിന്ദു ഭൂരിപക്ഷം നഷ്ടമാകാതിരിക്കാന്‍ പത്ത് മക്കളെങ്കിലും ഉണ്ടാകണമെന്നാണ് അനില്‍ സിങ് പറഞ്ഞത്. പത്തിൽ കൂടുതൽ മക്കളുള്ള ഹിന്ദുക്കൾക്ക് 21,000 രൂപ പാരിതോഷികവും സർട്ടിഫിക്കറ്റും നൽകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനെതിരെ മറ്റു പാർട്ടികളുടെ രൂക്ഷവിമർശനമുണ്ടായി. സംസ്ഥാനത്ത് വർഗീയസംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമെന്ന്  കോൺഗ്രസ് നേതാവ് റീത്താ ബഹുഗുണ ജോഷിയും തീരുമാനം ആശ്ചര്യപ്പെടുത്തിയതായി  കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗും പറഞ്ഞു. ശിവസേനയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നെല്ലാം കടുത്ത വിമര്‍ശനമുണ്ടായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനുളള ശ്രമമായാണ് മറ്റ് പാര്‍ട്ടികള്‍ ഇതിനെ വിലയിരുത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News