Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിശാഖപ്പട്ടണം: ഫേസ്ബുക്കിൽ ‘ഐ ലൗ ഹുദ് ഹുദ്’എന്ന് പോസ്റ്റ് ഇട്ടതിന് ആന്ധ്രപ്രദേശ് പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു . അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ നിയമവിദ്യാർത്ഥിയും രണ്ടാമൻ ഹൈദരബാദ് സ്വദേശിയുമാണ്. ആന്ധ്രയില്‍ കനത്ത നാശം വിതയ്ക്കുകയും അമ്പതോളം പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു ഹുദ് ഹുദ് കൊടുങ്കാറ്റ്. മനുഷ്യന്‍ പ്രകൃതിയോട് കാട്ടുന്ന ക്രൂരതയ്ക്കുള്ള ഫലമാണ് ഹുദ് ഹുദ് കൊടുങ്കാറ്റെന്നും ഐ ലവ് യൂ ഹുദ് ഹുദ് എന്നുമാണ് നിയമ വിദ്യാര്‍ഥിയായ രാഹുല്‍ റെഡ്ഡി കമന്റ് ചെയ്തത്. ഇത് ജനവിരുദ്ധ കമന്റാണെന്ന് കാണിച്ച് ഐ.ടി ആക്ട് പ്രകാരമാണ് കേസ്.
Leave a Reply