Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്ടാമ്പി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുംവിധം ഫേസ്ബുക്കില്‍ പോസ്റ്റി ഇട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്.
നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുംവിധം ഫേസ്ബുക്കിൽ ടി.ജി. ഗോപാലകൃഷ്ണൻ എന്ന വ്യക്തി പോസ്റ്റിട്ടുവെന്നും അതിനെതിരെ അന്വേഷണം ആരംഭിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പട്ടാമ്പി സ്വദേശിയായ ബാലസുബ്രഹ്മണ്യന്‍ ഒക്ടോബര്‍ 14ന് പട്ടാമ്പി സി.ഐ.യ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടർന്ന് തൃത്താല പോലീസാണ് കേസെടുത്തത്. പരാതിക്കാരനില്‍നിന്നും കുറ്റം ആരോപിക്കപ്പെട്ട തൃത്താല ടി.ജി. ഗോപാലകൃഷ്ണനില്‍ നിന്നും മൊഴിയെടുത്തതായും കൂടാതെ സൈബര്‍സെല്ലുമായി ബന്ധപ്പെട്ട് തുടർ അന്വേഷണങ്ങള്‍ നടത്തുമെന്നും ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. ശിവദാസ് അറിയിച്ചു.
Leave a Reply