Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : അന്യ ജാതിക്കാരനായ കാമുകനെ വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കള്‍ കൊലപെടുത്തി. ശ്രീ വെങ്കടേശ്വര കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ഭാവനയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാവനയുടെ മാതാപിതാക്കളായ ജഗ് മോഹന്‍,സാവിത്രി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ നവംബർ 12 നാണ് ഭാവന കാബിനറ്റ് സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റ് പ്രോഗ്രാമറായ അഭിഷേക് സേത്തിനെ വിവാഹം കഴിച്ചത്. യാദവ സമുദായംഗമാണ് ഭാവന അതേസമയം അഭിഷേക് സേത്ത് പഞ്ചാബിയാണ്. അഭിഷേകുമായുള്ള പ്രണയത്തിന് എതിരായിട്ടുള്ള ഭാവനയുടെ മാതാപിതാക്കൾ മറ്റൊരാളുമായി മകൾക്ക് വിവാഹം ഉറപ്പിച്ചിരുന്നു.ഇതിൻറെ വിവാഹ നിശ്ചയം നവംബർ 22 ന് നടത്താനിരിക്കെയാണ് ഭാവന വീടുവിട്ടിറങ്ങി അഭിഷേകിനെ വിവാഹം കഴിച്ചത്.വിവാഹത്തിന് ശേഷം അഭിഷേകിൻറെ വീട്ടിലെത്തിയപ്പോൾ അഭിഷേകിൻറെ അച്ഛനാണ് ഭാവനയുടെ വീട്ടുകാരെ വിവരമറിയിക്കണമെന്ന് ആവശ്യപ്പെട്ടത് .ഭാവനയുടെ വീട്ടുകാർ അഭിഷേകിൻറെ വീട്ടിലെത്തുകയും വിവാഹം അംഗീകരിക്കാമെന്ന് വാക്കുനൽകുകയും ചെയ്തു.ഏതാനം ദിവസങ്ങൾക്കകം വിവാഹം ആരഭാടകരമായി നടത്താമെന്ന് വാക്ക് നൽകിയ അവർ ഭാവനയെ തന്ത്രപൂര്‍വം വീട്ടിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഭാവനയുടെ സ്വദേശമായ അല്‍വാറില്‍ കൊണ്ടുപോയി ശവസംസ്‌ക്കാരം നടത്തി.ഭാവനയെ കാണാനില്ലെന്ന് നവംബർ 16 ന് അഭിഷേക് പോലീസിൽ നൽകിയ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻറെ ചുരുൾ അഴിയുന്നത്. ഭാവനയുടെ ഒരമ്മാവനും ഇതിന് കൂട്ടുനിന്നതായി പോലീസ് അറിയിച്ചു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Leave a Reply