Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 9:34 am

Menu

Published on December 1, 2014 at 2:17 pm

ബസില്‍ ശല്യം ചെയ്ത മൂന്ന് പൂവാലന്മാരെ സഹോദരിമാര്‍ ബെൽറ്റുകൊണ്ട് [വീഡിയോ ]

two-sisters-stand-up-to-harassment-thrash-three-molesters-with-belts-in-a-moving-bus

റോതക്ക്: ബസില്‍ ശല്യം ചെയ്ത മൂന്ന്  പൂവാലന്മാരെ ഹരിയാനയിലെ സഹോദരിമാര്‍ സഹോദരിമാർ  അടിച്ചോടിച്ചു. ഹരിയാനയിലെ റോഹ്തകിൽ ഞായറാഴ്ചയാണ് സംഭവമുണ്ടായത്.ബെൽറ്റ് ഉപയോഗിച്ചാണ് 22-കാരിക്കളായ രണ്ട് വിദ്യാർത്ഥിനികൾ തങ്ങളെ ശല്യം ചെയ്തവരെ നേരിട്ടത്. കോളജിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് വിദ്യാർത്ഥിനികളോട് മൂന്ന് യുവാക്കൾ മോശമായി പെരുമാറിയത്.ആദ്യം പെൺകുട്ടികൾ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ, യുവാക്കൾ പെൺകുട്ടികളിലൊരാളെ മർദ്ദിക്കാനും തുനിഞ്ഞു. തുടർന്ന് വിദ്യാർത്ഥിനികൾ ഒരുമിച്ച് ബെൽറ്റ് ഉപയോഗിച്ച് യുവാക്കളെ മർദ്ദിക്കുകയായിരുന്നു. പത്ത് മിനിറ്റോളം അടി തുടർന്നപ്പോൾ ഡ്രൈവർ ബസ് നിർത്തുകയും പോലീസ് അറിയിക്കുകയുമായിരുന്നു. ബസിലെ യാത്രക്കാരിലൊരാൾ എടുത്ത ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം വാർത്തയായത്. ഈ സംഭവങ്ങളെല്ലാം അരങ്ങേറുമ്പോഴും ബസിനുള്ളിലെ ഒരു യാത്രക്കാരൻ പോലും സഹോദരിമാരായ യുവതികളുടെ രക്ഷയ്ക്കെത്തിയില്ലെന്നും ആക്ഷേപമുണ്ട്.സഹോദരിമാരുടെ പരാതിയിൽ പോലീസ് കേസെടുത്തു. യുവാക്കളെ അറസ്റ്റുചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News