Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഇത്തവണയും ഏറ്റവും കൂടുതല്‍ തിരഞ്ഞത് ബോളിവുഡ് താരസുന്ദരി സണ്ണിലിയോണിയെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തള്ളിയാണ് സണ്ണി ലിയോൺ ഗൂഗിളിന്റെ തെരച്ചിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ആണ് മോഡിക്ക് പിന്നില്‍ രണ്ടാമത്. കത്രീന കൈഫ്, ദീപിക പദുക്കോണ്‍ എന്നിവരാണ് 4,5 സ്ഥാനങ്ങളില്‍. ഷാരൂഖ് ഖാന് എട്ടാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. ആലിയ ഭട്ടിനും, പ്രിയങ്ക ചോപ്രയ്ക്കും പിന്നിലാണ് ഷാരൂഖ്. പൂനം പാണ്ഡെ, വിരാട് കോഹ്‌ലി എന്നിവരാണ് ഗൂഗിള്‍ തെരച്ചില്‍ പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റുള്ളവര്‍.ഇതേസമയം ആദ്യപത്തില്‍ ഇടംപിടിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് സാധിച്ചില്ല. കോഹ്‌ലിക്ക് പിറകില്‍ പതിനൊന്നാമതാണ് സച്ചിന്‍.ഇന്ത്യയില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ സെര്‍ച്ച് (കീവേഡുകള്‍) IRCTC (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ്) ആണ്. പിന്നാലെ ഫ്ലൂപ്കാര്‍ട്ട്, എസ്.ബി.ഐ ഓണ്‍ലൈന്‍, സ്‌നാപ്പ്ഡീല്‍… എന്നിങ്ങനെയും. അതേസമയം ഇന്ത്യക്കാര്‍ രാഷ്ട്രീയ പ്രബുദ്ധരാണെന്ന് വ്യക്തമാക്കുന്നതാണ് ഗൂഗിളിന്റെ ട്രെന്‍ഡിംഗ് സേര്‍ച്ച്. ഏറ്റവും കൂടുതല്‍ ട്രെന്‍ഡിംഗ് ആയത് ലോക്‌സഭ തിരഞ്ഞെടുപ്പ് വാര്‍ത്തകളായിരുന്നു. ഫിഫ ലോകകപ്പ്, ഐഫോണ്‍ 6, ഗേറ്റ് 2015, ഐപിഎല്‍ 2014 തുടങ്ങിയവയാണ് ട്രെന്‍ഡിങ് ലിസ്റ്റില്‍ പിന്നീടുള്ള സ്ഥാനങ്ങളില്‍. ദേശിയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ഓണ്‍ലൈന്‍ ലോകത്ത് വലിയ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ട്രെന്‍ഡിങ് ലിസ്‌റ്റെന്ന് ഗൂഗിള്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍ പറഞ്ഞു. ഇന്റര്‍നെറ്റില്‍ ‘ഗൂഗിള്‍’ ചെയ്യുന്നവരുടെ ക്രമാനുഗതമായി വര്‍ധിച്ചു. ഡെസ്‌ക് ടോപ്പില്‍ നിന്നു മാത്രമല്ല സ്മാര്‍ട്ട്‌ഫോണ്‍ വഴിയുള്ള തെരച്ചിലിലും വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ഗൂഗിള്‍ പറഞ്ഞു. സണ്ണി ലിയോണ്‍ മുഖ്യവേഷത്തില്‍ എത്തിയ രാഗിണി എംഎംഎസ് 2 ആണ് കൂടുതല്‍ പേര്‍ ഗൂഗിള്‍ ചെയ്ത സിനിമ. കിക്ക്, ജയ് ഹോ, ഹാപ്പി ന്യൂ ഇയര്‍, ബാങ് ബാങ് എന്നീ ചിത്രങ്ങളും ഓണ്‍ലൈന്‍ ലോകത്ത് ആളെകൂട്ടി. ഋതിക് റോഷന്‍-കത്രീന കൈഫ് ചിത്രം ബാങ് ബാങിലെ ടൈറ്റില്‍ സോങ്ങും ഹണി സിങ്ങിന്റെ ബ്ലൂ ഐസുമാണ് കൂടുതല്‍ പേരുടെ ശ്രദ്ധ പിടിച്ചുപറ്റിയ സോങ്ങുകള്‍.
Leave a Reply