Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്നോ: ഉത്തര്‍പ്രദേശില്‍ റോഡ് പണിയില്‍ കൃത്രിമം കാണിച്ച കരാറുകാര്‍ക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും എതിരെ വനിതാ ഉദ്യോഗസ്ഥ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു .ബുലന്ദ്ഷഹറിലെ ജില്ലാ മജിസ്ട്രേറ്റ് ബി. ചന്ദ്രകലയാണ് അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരായ യുവ ഹീറോ ആയി മാറിയത്. ഒരു ദിസവത്തിനകം ആറു ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ യൂട്യൂബിലൂടെ കണ്ടു കഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് സംഭവം. ബുലന്ദ് ശഹറില്‍പുതുതായി പണി കഴിഞ്ഞ റോഡ് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രകല.റോഡുപണിയില്‍ കാണിക്കുന്ന തട്ടിപ്പ് കൈയ്യോടെ പിടികൂടിയ ചന്ദ്രകല കണ്ടത്തെിയതിനെ തുടര്‍ന്ന് ക്ഷുഭിതയായതിനെ തുടർന്ന് കാരാറുകാർക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതാണോ നിങ്ങള്‍ ചെയ്യുന്ന ജോലി? ഇങ്ങനെയാണെങ്കില്‍ നിങ്ങളെല്ലാം അഴിയെണ്ണേണ്ടി വരും. നാണമില്ളേ? നിങ്ങളുടെയൊന്നും വീട്ടില്‍ നിന്ന്കൊണ്ടുവരുന്ന പണമല്ല ഇത്. പൊതുജനങ്ങളുടേതാണെന്നോര്‍മ്മ വേണം ഒരു കോണ്‍ട്രാക്ടറെ നോക്കി അവര്‍ പൊട്ടിത്തെറിച്ചു. പകല്‍ റോഡുകള്‍ നിര്‍മിക്കുന്നു. രാവ് പലരുമ്പോഴേക്ക് അവ പൊട്ടിപ്പൊളിയുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എന്തുമാത്രം പണം ഇതിനൊക്കെ വേണ്ടി ഒഴുകുന്നു. ഒരു പണിയും നടക്കുന്നുമില്ല. പേപ്പറില്‍ എല്ലാം നല്ലതുപോലെ നടക്കുന്നു. പുതിയ ഇഷ്ടികക്കു പകരം നിങ്ങള്‍ പഴയത് ഉപയോഗിക്കുന്നു, ഇതെല്ലാം കേട്ട് മറുത്തു പറയാനാഞ്ഞ ഒരാളെ കൈ വിരല്‍ ചൂണ്ടി സ്തബ്ധയാക്കിക്കളഞ്ഞു.കൃത്രിമം കാണിച്ച കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒപ്പമുള്ള ഉദ്യോഗസ്ഥരോട് കല്‍പിച്ചാണ് അവര്‍ നിര്‍ത്തിയത്. രണ്ടു ദിവസത്തിനകം തന്നെ പുതിയ കല്ലുകള്‍ ഉപയോഗിച്ച് മാറ്റിപ്പണിതില്ളെങ്കില്‍ തന്നെയെല്ലാം കരിമ്പട്ടികയില്‍ പെടുത്തുമെന്ന മുന്നറിയിപ്പും നല്‍കി അവര്‍ മടങ്ങി.പിന്നീട് കരാറുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ അവര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവാദ കരാറുകാരന്റെ 17 കരാറുകളും റദ്ദാക്കാനും അവര്‍ പറഞ്ഞു.വീഡിയോ വന്‍ ചര്‍ച്ചയായതോടെ ഇതില്‍ ഉള്‍പെട്ട മൂന്ന് കോണ്‍ട്രാക്ടര്‍മാരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി എം.എല്‍.എയുടെ സഹോദരനാണ്.
–
–
Leave a Reply