Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
2016 ആകുമ്പോഴേക്കും ലോക സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റില്‍ ഇന്ത്യ രണ്ടാമതാകുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയെ തള്ളിയാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തുന്നതെന്ന് റിപ്പോർട്ട് പറയുന്നു.ഇ-മാര്‍ക്കറ്റ് നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ.ചൈന പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുമെന്നും 2016 ആകുമ്പോഴേക്കും 624.7 മില്യണ്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ ചൈനയില്‍ ഉണ്ടാകുമെന്നും പഠനം പറയുന്നു. ഇന്ത്യയിൽ ഉപഭോക്താവ് ശരാശരി 3 മണിക്കൂർ 18 മിനുട്ട്( 198 മിനുട്ട് ) സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോൾ അമേരിക്കയിൽ ശരാശരി ഉപയോഗം 2 മണിക്കൂർ 12 (132 മിനുട്ട്) മിനുട്ട് മാത്രമാണ് എന്നാണ് പഠനം പറയുന്നത്.രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും 18 നഗരങ്ങലിലായാണ് പഠനം നടത്തിയത്.198 മില്യണ്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുമായി അമേരിക്ക പട്ടികയില്‍ മൂന്നാമതും റഷ്യ (65.1) നാലാമതും ആയിരിക്കുമെന്ന് പഠനത്തില്‍ പറയുന്നു. 2014 ല്‍ 519.7 സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളായിരുന്നു ചൈനയ്ക്ക് ഉണ്ടായിരുന്നത്. അമേരിക്കയ്ക്ക് 165.3 ഉം ഇന്ത്യയ്ക്ക് 123.3 ഉം സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുമായിരുന്നു ഉണ്ടായിരുന്നത്.2016 ല്‍ ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 2 ബില്യണിന് മുകളിലാകുമെന്നും പഠനത്തില്‍ പറയുന്നു.
Leave a Reply