Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: വൃത്തിയില്ലാത്ത ഭാര്യമാരിൽ നിന്നും രക്ഷ നേടാൻ ടെക്കികളായ ഭർത്താക്കന്മാർ വിവാഹമോചനത്തിനൊരുങ്ങുന്നു. ഭാര്യമാരും ഭർത്താക്കന്മാരും ടെക്കികളാണ്. രണ്ടു ടെക്കികളാണ് വിവാഹമോചനത്തിന് കേസ് കൊടുത്തിട്ടുള്ളത്. ഭാര്യയുടെ തലയിൽ നിറയെ പേനാണെന്നാണ് ഇവരിൽ ഒരാൾ നൽകിയ പരാതി. ഭാര്യ കുളിക്കാൻ തയ്യാറാകുന്നില്ല എന്നതാണ് മറ്റൊരാളുടെ പരാതി. ഭർത്താക്കന്മാർ നൽകിയ പരാതി സത്യമാണെന്ന് ഭാര്യമാർ സമ്മതിച്ചിട്ടുമുണ്ട്. ബാംഗ്ലൂർ സ്വദേശിയും 32 കാരനുമായ മനോജ് കുമാർ എന്ന യുവാവാണ് ഒരു പരാതിക്കാരൻ. 2012 ലായിരുന്നു 29 കാരിയായ മാൻസി എന്ന കൊൽക്കത്ത സ്വദേശിനിയുമായി ഇയാളുടെ വിവാഹം കഴിഞ്ഞത്. ഭാര്യക്ക് കുളിക്കുന്നതോ, അലക്കിയ വസ്ത്രം ധരിക്കുന്നത് പോലും ഇഷ്ടമല്ലെന്നും, ദുർഗന്ധം മൂലം ഭാര്യയുടെ അരികിലേക്ക് പോകാൻ ഇയാൾക്ക് കഴിയുന്നില്ലെന്നുമാണ് ഭാര്യയ്ക്കെതിരെ ഇയാൾ പരാതി നൽകിയത്. രണ്ടാമത്തെ കേസിലെ പരാതിക്കാർ മലയാളികളാണ്. കോറമംഗലം സ്വദേശിയായ നിമിഷ് ആര്യയുടെയും കവിതയുടെയും വിവാഹം 2014 ജൂണിലായിരുന്നു. ആദ്യരാത്രി തന്നെ പേൻശല്യം ഇവരുടെ ദാമ്പത്യ ജീവിതത്തെ ബാധിച്ചുവെന്ന് മഹിള സഹായവാണിയിലെ സീനിയർ കൗണ്‍സിലർ സരസ്വതി പറയുന്നു. എന്നാൽ വിവാഹമോചനം വേണ്ട എന്നാണ് ഇപ്പോൾ ഭാര്യമാർ പറയുന്നത്. ഇനി തങ്ങൾ വൃത്തിയോടെ നടന്നോളാമെന്ന് ഇവർ പറഞ്ഞു.
Leave a Reply