Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ദേശീയ നാഷണൽ ഗെയിംസിൽ കേരളത്തിന് പത്താം സ്വർണ്ണം. കേരളത്തിന്റെ തുഴച്ചിലുകാര്‍ ഇന്ന് മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും നേടി. വനിതകളുടെ ഡബിൾസ് സ്കള്ളിൽ ഡിറ്റിമോൾ- താരാ സഖ്യത്തിനും സ്വർണ്ണം ലഭിച്ചു. ഇതോടെ കേരളത്തിന്റെ മൊത്തം സ്വര്‍ണസമ്പാദ്യം പത്തായി. കോക്ലസ് ഫോർ ഇനത്തിൽ ഹണി, നിമ്മി, അശ്വിനി, അഞ്ജലി എന്നിവരുൾപ്പെട്ട കേരളത്തിന്റെ ടീമും സ്വർണം കരസ്ഥമാക്കിയിരുന്നു. 1:54.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഡിറ്റി മോള്‍ സിംഗിള്‍ സ്‌കള്‍സില്‍ സ്വര്‍ണം നേടിയത്. റോവിങ്ങില്‍ നിന്ന് ഇതുവരെ കേരളം നാലു സ്വര്‍ണമാണ് നേടിയത്. ബീച്ച് ഹാന്‍ഡ്‌ബോള്‍, റോവിങ്, ടേബിള്‍ ടെന്നീസ്, യാട്ടിങ് എന്നിവയിലെല്ലാം മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാവും. നീന്തലില്‍ ഇന്ന് ആറ് ഫൈനലുകളും ബീച്ച് ഹാന്‍ഡ്‌ബോളില്‍ ലൂസേഴ്‌സ് ഫൈനലും ഇന്ന് നടക്കും.
Leave a Reply