Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആവശ്യത്തിനും അല്ലാതെയുമൊക്കെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്ന ഒരു ശീലം നമ്മളിൽ പലർക്കും ഉണ്ട്.എന്നാൽ അത്തരം ശീലങ്ങൾ നല്ലതല്ല എന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.ആന്റി ബയോട്ടിക്കുകൾ അമിതമായി ഉപയോഗിക്കുന്നത് നമ്മുടെ പെരുമാറ്റത്തില്‍പ്പോലും മാറ്റമുണ്ടാക്കുന്നെന്നാണ് പുതിയ പഠനം പറയുന്നത്. ഒറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ പുതിയ പഠനത്തിന് പിന്നിൽ.. 70 ശതമാനം കുട്ടികളും 40 ശതമാനം മുതിര്‍ന്നവരും ആന്റിബയോട്ടിക്കുകള്‍ പതിവായി ഉപയോഗിക്കുന്നവരാണെന്ന് കണക്കുകള്‍ പറയുന്നു. ഇത് ശരീരത്തില്‍ പലതരത്തിലുള്ള പാര്‍ശ്വഫലങ്ങളുമുണ്ടാക്കും.ആന്റിബയോട്ടികളുടെ അമിതോപയോഗം ശരീരത്തിന്റെ പ്രതിരോധശക്തിയും മെറ്റബോളിസം കുറയുന്നതിനും, പൊണ്ണത്തടി, സ്ട്രസ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുമെന്ന് പഠനം പറയുന്നു. അതുമാത്രമല്ല,ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയെ ബാധിക്കുകയും, ശരീരത്തിനാവശ്യമായ ന്യൂട്രീഷനെ വലിച്ചെടുക്കുകയും ചെയ്യുന്നു. പൊണ്ണത്തടി, സ്ട്രസ് എന്നിവയ്ക്കും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കാരണമായേക്കും.
Leave a Reply