Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 29, 2026 1:49 am

Menu

Published on February 24, 2015 at 10:11 am

മദര്‍ തെരേസയുടെ ലക്ഷ്യം മതംമാറ്റമായിരുന്നെന്ന് ആര്‍എസ്എസ് നേതാവിൻറെ പ്രസ്താവന

conversion-was-mother-teresas-top-goal-rss-chief-mohan-bhagwat

ജയ്പൂര്‍: മദർ തെരേസ പാവപ്പെട്ടവര്‍ക്കുവേണ്ടി ചെയ്ത സേവനങ്ങൾക്ക് പിന്നിൽ മതംമാറ്റമായിരുന്നു ലക്ഷ്യമെന്ന് ആര്‍എസ്എസ് നേതാവ് നേതാവ് മോഹന്‍ ഭാഗവതിൻറെ പ്രസ്താവന. രാജസ്ഥാനില്‍ അപ്‌ന ഘര്‍ എന്ന അഗതി മന്ദിരം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം മദർ തെരേസയ്ക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്. ഈ ലക്ഷ്യത്തോടെയല്ലായിരുന്നു അവരുടെ പ്രവര്‍ത്തനമെങ്കില്‍ ഈ സേവനങ്ങള്‍ നല്ലതെന്ന് പറയാന്‍ കഴിയുമായിരുന്നുവെന്നും, സേവനത്തിന്റെ പേരില്‍ മതം മാറ്റുകയാണെങ്കില്‍ ചെയ്യുന്ന സേവനത്തിന്റെ വില നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് അടുത്തകാലത്തായി മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രസ്താവനയുടെ ഭാഗമാണ് ഇപ്പോൾ മദര്‍ തെരേസയ്‌ക്കെതിരെയുള്ള പ്രസ്താവനയെന്നും സൂചനയുണ്ട്. അപ്‌ന ഘറിന്റെ പ്രവര്‍ത്തനം ഈ രീതിയിലുള്ളതല്ലെന്നും നിര്‍ധനരേയും അശരണരേയും സഹായിക്കുകയാണ് ഇതിൻറെ ലക്ഷ്യമെന്നും ചടങ്ങില്‍ മോഹന്‍ ഭാഗവത് പറഞ്ഞു. എന്നാൽ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഘര്‍ വാപ്‌സി എന്ന പേരില്‍ ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ പല ഭാഗത്തുനിന്നും നൂറുകണക്കിന് ആളുകളെ ഹിന്ദുമതത്തിലേക്ക് പുന:പരിവര്‍ത്തനം നടത്തിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും ക്രിസ്തു മതത്തില്‍പ്പെട്ടവരായിയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News