Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 12:23 am

Menu

Published on June 15, 2013 at 5:46 am

തെലുങ്കാനയില്‍ ബന്ദ്:പ്രക്ഷോഭകാരികള്‍ അറസ്റ്റില്‍

telangana-bandh-today-in-protest-against-the-arrest-of-its-workers

ഹൈദരാബാദ്: തെലുങ്കാന പ്രക്ഷോഭകാരികള്‍ കഴിഞ്ഞ ദിവസം നടത്തിയ ചലോ അസംബ്ലി മാര്‍ച്ചില്‍ നൂറുകണക്കിന് പ്രക്ഷോഭകാരികളെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് തെലുങ്കാനയില്‍ ബന്ദ് ആചരിക്കും.അതേസമയം തെലുങ്കാന സമരത്തെ ശക്തമായി പിന്തുണയ്ക്കുന്ന സിപിഐ ബന്ദില്‍ നിന്നും വിട്ടുനില്‍ക്കും.കഴിഞ്ഞ ദിവസം നടന്ന നിയമസഭാ മന്ദിരത്തിലേയ്ക്ക് നടന്ന മാര്‍ച്ച് സര്‍ക്കാര്‍ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്തിയെന്ന് ടിആര്‍.എസ് ആരോപിച്ചു

ചലോ അസംബ്ലി മാര്‍ച്ച് അക്രമാസക്തമായേക്കുമെന്ന് ഭയന്ന് 30,000 പോലീസുകാരെയാണ് ഹൈദരാബാദില്‍ വിന്യസിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരെ വ്യാഴാഴ്ച രാത്രി കരുതല്‍ കസ്റ്റഡിയിലെടുത്തു. എം.പിമാരും എം.എല്‍.എമാരും രാഷ്ട്രീയനേതാക്കളും വിദ്യാര്‍ഥികളും അഭിഭാഷകരുമുള്‍പ്പെടെ ഒട്ടേറെപ്പേരെ വെള്ളിയാഴ്ചയും അറസ്റ്റുചെയ്തു. വെള്ളിയാഴ്ച യുദ്ധമേഖലപോലെയായി മാറിയ ഹൈദരാബാദില്‍ നിയമസഭാമന്ദിരം വളഞ്ഞ പോലീസ് ഇവിടേക്കുള്ള റോഡുകള്‍ അടച്ചാണ് സമരക്കാരെ നേരിട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News