Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിയറ്റ്നാം : പട്ടത്തില്‍ കുടുങ്ങി ആകാശത്തേക്കുയര്‍ന്ന ബാലന് നൂൽ പൊട്ടി താഴേക്കു വീണു മരിച്ചു.വിയറ്റ്നാമിലാണ് സംഭവം.ഹോചി മിന് നഗരത്തിലെ പട്ടം പറത്തി പരിശീലനം നടത്തുന്ന ദോംഗ് ദിയു വയലിലാണ് ദുരന്തമുണ്ടായത്.വിയറ്റ്നാം പതാകയുടെ മാതൃകയില്‍ ഒരു വലിയ പട്ടം ആകാശത്തേക്ക് പറത്തുമ്പോഴായിരുന്നു വുങ് തൂ എന്ന അഞ്ചുവയസ്സുകാരന് അതില്‍ കുടുങ്ങിയത്. എന്നാല്‍ 20 മീറ്ററോളം ഉയര്‍ന്ന പട്ടം കാറ്റില്‍ ഉലഞ്ഞതോടെ കുട്ടി താഴെക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ ബാലന് മരിക്കുകയായിരുന്നു. അടുത്തു നടക്കാനിരിക്കുന്ന പട്ടം പറത്തല്‍ ഫെസ്റ്റിവലിനു വേണ്ടി വിവിവിധ പട്ടം പറത്തല്‍ സംഘങ്ങള്‍ പരിശീലനം നടത്തി വരികയായിരുന്നു ഇവിടെ. കുട്ടികള്‍ പട്ടത്തിന്റെ നാടയില്‍ കുരുങ്ങുന്നത് തടയാനും സംരക്ഷിക്കാനും മതിയായ ഉദ്യോഗസ്ഥരെ ഇവരെ നിയോഗിച്ചിട്ടുണ്ടായിരുന്നെന്നും എന്നാല്‍ ഈ ബാലന് അമ്മയോടൊപ്പമായിരുന്നതിനാല്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും നഗരസഭാ വക്താവ് പറയുന്നത്.
–
–