Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോർട്ടുകൾ . ലോകത്താകമാനം 9707 പോസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം രണ്ടാം പകുതിയില്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഇവയില്‍ 5832 എണ്ണം ഇന്ത്യയിലാണു തടഞ്ഞത്. തുര്‍ക്കിയും(3,624 പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തു) ജര്‍മ്മനുയും(60), റഷ്യയും(55), പാകിസ്താനുമാണ്(54) കൂടുതല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് പിന്നില്‍ വരുന്ന രാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ആദ്യപാദത്തില്‍ 4,960 പോസ്റ്റുകള്‍ മാത്രമേ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിരുന്നുള്ളൂ. അമേരിക്കയാണ് ഏറ്റവും കൂടുതൽ യൂസർമാറുള്ള രാജ്യം. ഇവിടെ ഒരോ മാസവും 118 മില്യണ്‍ ആക്റ്റിവ് യുസേഴ്‌സും 300 മില്യണ്‍ നെറ്റ് യുസേഴ്‌സും ഉണ്ടാവുന്നുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ യൂസര്‍മാരുള്ള രാജ്യമാണ് ഇന്ത്യ. 11.8 കോടി പേര്‍ ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നു.
Leave a Reply