Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 6:30 am

Menu

Published on March 19, 2015 at 4:15 pm

മധ്യപ്രദേശ് ധനമന്ത്രിയെ ട്രെയിനിൽ കൊള്ളയടിച്ചു

mp-finance-minister-wife-robbed-on-train

ന്യൂഡല്‍ഹി: മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലായയേയും ഭാര്യസുധ മല്യയേയും തീവണ്ടിയാത്രക്കിടെ തോക്കു ചൂണ്ടി കൊള്ളയടിച്ചു. ഇന്ന് രാവിലെ ജബല്‍പുര്‍ – നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലായിരുന്നു സംഭവം. ട്രെയിനിലെ ഒന്നാം ക്ലാസ് എ.സി കംപാര്‍ട്ട്‌മെന്റിലായിരുന്നു കൊള്ള നടന്നത്. ഇവര്‍ യാത്രചെയ്ത കൂപ്പെയുടെ വാതില്‍ കൊള്ളക്കാര്‍ ബലംപ്രയോഗിച്ച് തുറന്ന് അകത്തേക്ക് വരികയും തോക്ക് ചൂണ്ടിയ ശേഷം ഇരുവരേയും കൊള്ളയടിക്കുകയായിരുന്നു. തീവണ്ടിയിലെ മറ്റ് യാത്രക്കാരേയും കൊള്ളയടിച്ചിട്ടുണ്ട്. മഥുര ജില്ലയിലെ കോശി കലാനില്‍ വച്ചായിരുന്നു കൊള്ള നടന്നത്. ഈ പ്രദേശത്തു കൂടി പോയ മറ്റൊരു ട്രെയിനിലും മോഷണം നടന്നതായി റിപ്പോർട്ടുകളുണ്ട്. കവര്‍ച്ചയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മോഷണത്തിനുശേഷം കൊള്ളക്കാർ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തി രക്ഷപ്പെടുകയായിരുന്നു .കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്തോളം തോക്കുധാരികളുണ്ടായിരുന്നതയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News