Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on March 24, 2015 at 3:02 pm

ലോക ടെന്നീസ്‌ ഡബിള്‍സ്‌ റാങ്കിങ്ങില്‍ സാനിയ മൂന്നാംസ്‌ഥാനത്ത്‌

sania-mirza-reaches-third-spot-at-wta-ranking

ന്യൂഡല്‍ഹി: വനിതകളുടെ ലോക ടെന്നീസ്‌ ഡബിള്‍സ്‌ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ മൂന്നാം സ്ഥാനത്തെത്തി. യു.എസ്‌.എയിലെ ഇന്ത്യന്‍ വെല്‍സ്‌ ഓപ്പണില്‍ സാനിയ മിര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടീന ഹിംഗിസ്‌ സഖ്യം കിരീടം നേടിയതിനു പിന്നാലെയാണ്‌ സ്‌ഥാനക്കയറ്റം ലഭിച്ചത്‌. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്നു സാനിയ. 6885 പോയിന്റാണ്‌ സാനിയ സ്വന്തമാക്കിയത്‌. ആദ്യ രണ്ട് സ്ഥാനങ്ങളിൽ 7640 പോയന്റുള്ള ഇറ്റാലിയന്‍ താരങ്ങളായ റോബര്‍ട്ട് വിന്‍സിയും സാറ എറാനിയുമാണ്. സാനിയയുടെ കരിയറിലെ മികച്ച നേട്ടമാണിത്. കഴിഞ്ഞ ഇന്ത്യന്‍ വെല്‍സില്‍ സിംബാബ്‌വെയുടെ കാര ബ്ലാക്കിനൊപ്പം സാനിയ റണ്ണറപ്പായിരുന്നു. ഒന്നാം റാങ്ക് നേടുക എന്നതായിരുന്നു തൻറെ സ്വപ്നമെന്നും അത് എന്നെങ്കിലും സാധിക്കുമെന്നും സാനിയ പറഞ്ഞു.

Loading...

Comments are closed.

More News