Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on April 17, 2015 at 10:13 am

ഇന്ത്യന്‍ ടെന്നീസ്‌ റാണി സാനിയ മിർസ അമ്മയാകുന്നു

tennis-queen-sania-mirza-soon-to-be-mommy

പാകിസ്ഥാന്‍ ക്രിക്കറ്റ് താരമായ ഷൊയബ്‌ മാലികിന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ്‌ താരവുമായ സാനിയാ മിര്‍സ അമ്മയാകാൻ പോകുന്നതായി റിപ്പോർട്ടുകൾ. മാര്‍ട്ടീന ഹിംഗിസിനൊപ്പം ഈ വര്‍ഷം വനിതാ ഡബിള്‍സില്‍ താരം ഒന്നാം റാങ്കില്‍ എത്തിയതിന്‌ പിന്നാലെ ഭര്‍ത്താവും ക്രിക്കറ്റ്‌താരവുമായ ഷൊയബ്‌ മാലിക്‌ താരത്തെ അഭിനന്ദിച്ചുകൊണ്ട്‌ നടത്തിയിട്ടുള്ള ട്വീറ്റാണ്‌ എല്ലാ ഊഹാപോഹങ്ങള്‍ക്കും കാരണമായത്. മാതാപിതാക്കളാകുന്നതെന്നാണ് എന്ന ചോദ്യത്തിന്‌ ജൂനിയര്‍ മാലിക്‌ ഉടനെന്നായിരുന്നു ഷൊയബിന്റെ മറുപടി. ഇതോടെ സാനിയ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. അതേസമയം സാനിയയോ കുടുംബാംഗങ്ങളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. സാനിയയും ഭര്‍ത്താവ് തമ്മില്‍ വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും നേരത്തെ സജീവമായിരുന്നു. സാനിയയെ സംബന്ധിച്ചിടത്തോളം 2015 ഏറ്റവും ഭാഗ്യം കൊണ്ടുവന്ന വര്‍ഷമാണ്‌. തുടക്കത്തില്‍ തന്നെ വനിതാ ഡബിള്‍സില്‍ നമ്പര്‍ വണ്ണിലേക്ക്‌ കയറിയ താരം അടുത്തു തന്നെ അമ്മയാകാനും ഒരുങ്ങുകയാണ്.

Loading...

Comments are closed.

More News