Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 8:32 pm

Menu

Published on April 22, 2015 at 11:13 am

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വൃക്ക ഇന്ത്യയിൽ വെച്ച് നീക്കം ചെയ്തു

indian-surgeons-remove-worlds-largest-kidney

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വൃക്ക നീക്കം ചെയ്തു. ഇന്ത്യന്‍ ഡോക്ടര്‍മാരാണ് ഈ അപൂർവ്വ നേട്ടത്തിന് ഉടമകളായിരിക്കുന്നത്. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 2.75 കി.ഗ്രാം ഭാരമുളള വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഓട്ടോസോമല്‍ ഡോമിനന്റ് പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് (ADPKD ) മൂലം ഗുരുതരാവസ്ഥയിലായ ഒരു രോഗിയില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ഭാരമുളള വൃക്ക എടുത്തുമാറ്റിയത്. 2014 മുതല്‍ ഇയാള്‍ വൃക്ക തകരാറു മൂലം കഷ്ടപ്പെടുകയായിരുന്നു. കടുത്ത വയറുവേദനയെത്തുടര്‍ന്നായിരുന്നു രോഗി ഡോക്ടറെ സമീപിച്ചത്. മൂത്രത്തില്‍ രക്തവും കടുത്ത പനിയും ഇയാളെ അലട്ടിയിരുന്നു. കൂടാതെ അണുബാധയും രോഗിയുടെ നില വഷളാക്കി. രോഗം തിരിച്ചറിഞ്ഞതിനു ശേഷം ഡയാലിസിസിലൂടെയാണ് രോഗിയുടെ ജീവന്‍ പിന്നീട് പിടിച്ച് നിര്‍ത്തിയിരുന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വൃക്ക നീക്കം ചെയ്തത്. 130 ഗ്രാം മാത്രമാണ് സാധാരണ വൃക്കയുടെഭാരം.എന്നാൽ ഇതിന്റെ ഇരുപതിരട്ടി ഭാരമുളള വൃക്കകളാണ് രോഗിയ്ക്ക് ഉണ്ടായിരുന്നത്. ഇത് കുടലുകളില്‍ തട്ടിയാണ് സ്ഥിതി ചെയ്തിരുന്നത്. 2011 ല്‍ മഹാരാഷ്ട്രയിലെ ധുലെയില്‍ ഒരു രോഗിയില്‍ നിന്ന് നീക്കം ചെയ്ത 2.15 കി.ഗ്രാം ഭാരമുളള വൃക്കയാണ് ഗിന്നസ് റിക്കോര്‍ഡ് അനുസരിച്ച് ഏറ്റവും ഭാരമുളള വൃക്ക.

Loading...

Comments are closed.

More News