Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 4:59 am

Menu

Published on May 4, 2015 at 9:52 am

വരന് നോട്ടെണ്ണാനറിയില്ല;വധു വിവാഹം ഉപേക്ഷിച്ചു

girl-calls-off-marriage-as-groom-fails-to-count-currency-notes

ബലിയ:  നോട്ടെണ്ണാന്‍ അറിയാത്ത വരനെ തനിക്കു വേണ്ടെന്ന് പറഞ്ഞ് യുവതി വിവാഹം ഉപേക്ഷിച്ചു.ഉത്തര്‍പ്രദേശിലെ ബലിയയിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത് .കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മാരിതാര്‍ ഗ്രാമത്തിലെ യുവാവും ബാലിയയിലെ യുവതിയും തമ്മിലുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. വരന്‍ വിദ്യാഭ്യാസമുള്ള ആളാണെന്നാണ് വരന്റെ ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നത്.എന്നാൽ വിവാഹത്തിന്   മിനിട്ടുകള്‍ക്ക് മുൻപാണ് വരന് അക്ഷരാഭ്യാസം ഇല്ലേ എന്ന് ബിരുദധാരിയായ പെണ്‍കുട്ടിക്ക് സംശയം തോന്നിയത്. ബന്ധുക്കളോട് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം കിട്ടിയില്ല. തുടര്‍ന്നാണ്, അവള്‍ അയാളോട് നോട്ടെണ്ണാന്‍ ആവശ്യപ്പെട്ടത്. അതില്‍ യുവാവ് പരാജയപ്പെട്ടു. ഇതോടെ, നോട്ടെണ്ണാന്‍ പോലും അറിയാത്ത ആളെ തനിക്ക് വേണ്ടെന്ന് പറഞ്ഞ് വധു വിവാഹത്തിൽ നിന്ന് പിൻ വാങ്ങുകയായിരുന്നു. ഇതോടെ വരന്റെ ആളുകള്‍ പ്രതിഷേധവുമായി വന്നു. വധു നിലപാട് മാറ്റാതായാതോടെ ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പിന്നീട്, പഞ്ചായത്ത് വിളിച്ചു കൂട്ടി പ്രശ്‌നം പറഞ്ഞു തീർക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News