Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ് സിനിമാ നടി ജയചിത്രയുടെ വീട്ടില്‍ മോഷണം നടന്നതായി റിപ്പോർട്ട്. തമിഴ്‌നാട്ടിലെ മഹാലിംഗപുരത്തെ വീട്ടില്‍ വെള്ളിയാഴ്ചയായിരുന്നു മോഷണം നടന്നത്. 9 ലക്ഷം രൂപ വിലമതിക്കുന്ന 25 കിലോയിലധികം വരുന്ന വെള്ളി ആഭരണങ്ങളാണ് മോഷണം പോയതെന്ന് പോലീസ് അറിയിച്ചു. വീടിന് തൊട്ടടുത്തുള്ള ശ്രീ വിനായക ക്ഷേത്രത്തിലേക്ക് നടി സംഭാവന ചെയ്ത വെള്ളി ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകള്‍ക്ക് കൊണ്ടുപോകുന്ന ആഭരണങ്ങള്‍ ആവശ്യം കഴിഞ്ഞാല്‍ നടിയുടെ വീട്ടിലേക്ക് തിരിച്ചെത്തിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച പൂജാരി നോക്കിയപ്പോഴാണ് ആഭരണങ്ങള്‍ കാണാനില്ല എന്ന് കണ്ടെത്തിയത്. ഉടൻ തന്നെ നുങ്കമ്പാക്കം പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പോലീസ്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജയചിത്ര വെള്ളി ആഭരണങ്ങള്‍ ക്ഷേത്രത്തിന് നല്‍കിയിരുന്നത്. ഇത്രയും ആഭരണങ്ങള്‍ മോഷ്ടിക്കാൻ ക്ഷേത്രത്തിനകത്തെ ആളുകളുടെ സഹായത്തോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് പോലീസ് നിഗമനം.