Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 11:32 am

Menu

Published on May 13, 2015 at 5:46 pm

ബാല്യത്തിൽ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറിയ പെണ്‍കുട്ടിക്ക് ശിക്ഷയായി 16 ലക്ഷം പിഴയും സമുദായത്തിന്റെ വിലക്കും !

brave-rajasthan-teenager-to-file-petition-to-annul-child-marriage

ജോധ്പൂര്‍: ഒരു വയസ്സ് തികയും മുമ്പ് വീട്ടുകാര്‍ നടത്തിയ ശൈശവ വിവാഹം പ്രായപൂര്‍ത്തിയായപ്പോള്‍ വേണ്ടെന്നു വെച്ച പെണ്‍കുട്ടിക്ക് ശിക്ഷയായി ഖാപ് പഞ്ചായത്ത് വിധിച്ചത് 16 ലക്ഷം രൂപ പിഴയും പെണ്‍കുട്ടിയുടെ കുടുംബത്തിന് സമുദായത്തിന്റെ വിലക്കും. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ലൂനി താലൂക്കിലെ രോഹിച്ചന്‍ ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. ഒരു വയസ്സു തികയും മുമ്പെ അച്ഛനമ്മമാര്‍ നല്‍കിയ വിവാഹവാഗ്ദാനം നിരസിച്ച കോളേജ് വിദ്യാര്‍ഥിനിയായ ശാന്താദേവി മേഖ് വാളിനാണ് ശിക്ഷ ലഭിച്ചത്. ഇതിനെതിരെ കുടുംബ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശാന്താദേവി.പതിനാറ് വയസ്സുള്ളപ്പോഴാണ് ശാന്താദേവി പതിനൊന്നാം മാസത്തില്‍ തന്നെ വിവാഹം ചെയ്തയച്ചു കഴിഞ്ഞിരിക്കുന്നു എന്ന കാര്യം അറിയുന്നത്. അതറിഞ്ഞ ഉടനെ സാരഥി ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയെ സമീപിച്ച് പെണ്‍കുട്ടി നിയമ സഹായം തേടി. തുടര്‍ന്ന് വിവാഹം ഒഴിയുന്നതായി അറിയിക്കുകയായിരുന്നു.ഭര്‍തൃകുടുംബം വിവാഹത്തില്‍ തുടരാന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ഭീഷണിപ്പെടുത്തുന്നതായും പെണ്‍കുട്ടി പരാതിപ്പെട്ടു. എന്നാൽ ശാന്താദേവിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരെ ഉപദ്രവിക്കുകയാണ് ശാന്താദേവിയെ വിവാഹം ചെയ്ത സല്‍വന്‍രാം. വിവാഹം നടക്കുമ്പോള്‍ ഇയാള്‍ക്ക് 9 വയസ്സായിരുന്നു പ്രായം. സമൂഹത്തിലെ ദുരാചാരങ്ങള്‍ക്കെതിരെയാണ് മകളുടെ യുദ്ധം. ഞങ്ങള്‍ അവള്‍ക്കൊപ്പമുണ്ടെന്നും മകൾക്ക് കഴിയുന്നിടത്തോളം വിദ്യാഭ്യാസം നൽകാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News