Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 25, 2026 6:35 am

Menu

Published on May 14, 2015 at 12:31 pm

സേഷാചലം കൂട്ടക്കൊല: മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി

evidences-of-a-fake-encounter-exist-rights-groups

ചെന്നൈ: ആന്ധ്രയിലെ ചിറ്റൂര്‍ സേഷാചലം വനമേഖലയില്‍ ചന്ദന കള്ളക്കടത്തുകാരെന്നാരോപിച്ച് 20 തമിഴ്നാട് സ്വദേശികളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുത്തു. ഏപ്രില്‍ ഏഴിന് നടന്ന വെടിവെപ്പില്‍ കൊല്ലപ്പെവര്‍ തമിഴ്നാട്ടിലെ തിരുവണ്ണാമലൈ, ധര്‍മപുരി, സേലം ജില്ലകളിലുല്ലവരാണ്.തിരുവണ്ണാമലൈ ജില്ലയിലെ എട്ട് പേരുടെ കുടുംബങ്ങളില്‍ നിന്നാണ് തെളിവെടുത്തത്. ധര്‍മപുരി, സേലം ജില്ലകളില്‍നിന്നുള്ളവരുടെ ബന്ധുക്കളില്‍ നിന്നും വൈകാതെ തെളിവെടുക്കും. കൂലിത്തൊഴിലാളികളായവരെ ചന്ദനകൊള്ളക്കാരെന്ന് ആരോപിച്ച് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നെന്നാണ് ബന്ധുക്കളുടെ മൊഴി.
ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ശശികുമാറിന്‍െറ ഭാര്യ മുനിയമ്മാള്‍ ആന്ധ്രയിലെ ചിറ്റൂര്‍ പൊലീസ് സ്റ്റേഷനിലും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു . ഇതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയത്.
–
TIRUPATI_2373677f
–
തൊഴിലാളികളെ വെടിവെച്ചുകൊന്നത് ആന്ധ്ര സര്‍ക്കാരിന്‍റെ അറിവോടെയായിരുന്നെന്ന വാദവുമായി മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് വാച്ച് രംഗത്തത്തെയിരുന്നു. . കൊലക്കുറ്റത്തിന് കേസെടുക്കാന്‍ ആന്ധ്ര ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്

Loading...

Comments are closed.

More News