Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 11:28 pm

Menu

Published on May 18, 2015 at 1:44 pm

സാനിറ്ററി പാഡ് ഒളിച്ചു വാങ്ങേണ്ടതോ? വീഡിയോ വൈറലാകുന്നു

video-why-should-buying-sanitary-napkins-in-india-be-a-shameful-act

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒട്ടുമിക്ക ഇന്ത്യൻ പെണ്‍കുട്ടികൾക്കും സാനിറ്ററി പാഡ് രഹസ്യമായി വാങ്ങേണ്ട ഒന്നാണ് എന്ന ധാരണയുണ്ട്.പുറമേയ്ക്കു കാണാത്തവിധം ഭദ്രമായി പൊതിഞ്ഞ പോളിത്തീൻ കവറുകളിലാണ് മിക്കവരും സാനിറ്ററി പാഡുകൾ വാങ്ങിവരാറുള്ളത്, അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ പോലും അവർക്കത് അങ്ങനെയാണ് ലഭിക്കാറുള്ളത്.എന്നാൽ ആർത്തവത്തെയും അതിനെ സംബന്ധിക്കുന്ന കാര്യങ്ങളെയും ഇത്രത്തോളം മറച്ചു വയ്ക്കേണ്ടതിന്റെ കാര്യം എന്താണ് എന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന ഒരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ് ചാനലായ പ്രാങ്ക് ബാസ്. സാനിറ്ററി പാഡ് നാണിക്കേണ്ട കാര്യമാണോ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന വീഡിയോയിലൂടെ സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെയാണ് പ്രാങ്ക്ബാസ് ഉയർത്തിക്കാണിച്ചിരിക്കുന്നത്.

ഡൽഹിയിലെ വിവിധ മെഡിക്കൽ ഷോപ്പുകളിൽ ചെന്ന് സാനിറ്ററി പാഡ് ആവശ്യപ്പെടുന്ന പെൺകുട്ടിയയൊണ് വീഡിയോയിൽ കാണുന്നത്. എല്ലാ ഷോപ്പുകളിൽ നിന്നും കറുത്ത നിറത്തിലുള്ള കവറിൽ പുറമേക്ക് കാണാത്ത വിധത്തിൽ ഭദ്രമായി പൊതിഞ്ഞാണ് അവൾക്ക് പാഡ് നൽകുന്നത്. എന്തുകൊണ്ടാണ് വെള്ളക്കവറിലൊ അല്ലെങ്കിൽ പൊതിയാതെയോ പാഡ് നൽകാത്തതെന്ന പെൺകുട്ടിയുടെ ചോദ്യത്തെ എല്ലാ മെഡിക്കൽ ഷേപ്പുകാരും കളിയാക്കുകയാണ്. തുടർന്ന് പെൺകുട്ടി തിരിച്ചു പോകുന്നതോടെ പാഡ് സെക്സുമായി ബന്ധപ്പെട്ട ഒന്നായതു കൊണ്ടാണ് അത് രഹസ്യമാക്കി വക്കുന്നത്, ഇവൾക്കു നാണമില്ലേ, ഇൗ പെൺകുട്ടി വിദേശിയായിരിക്കും തുടങ്ങിയ മറുപടികളാണ് കടയുടെ ഉടമസ്ഥർ പങ്കുവെക്കുന്നത്. സ്ത്രീകളുടെ ആർത്തവകാലത്തെ നാണിക്കേണ്ടതും രഹസ്യമാക്കി വയ്ക്കേണ്ടതുമാണെന്ന ഇത്തരം നിലപാടുകളെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

https://youtu.be/plc6NDBXAX8

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News