Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 7:32 pm

Menu

Published on May 19, 2015 at 4:19 pm

ചട്ടം ലംഘിച്ച കേന്ദ്രമന്ത്രിയെ വനിതാ ഇന്‍സ്‌പെക്ടര്‍ തടഞ്ഞുനിര്‍ത്തി

woman-inspector-stops-minister-from-breaking-the-rules-at-patna-airport

പട്‌ന: പട്‌ന വിമാനത്താവളത്തില്‍ ചട്ടം ലംഘിച്ച് എക്‌സിറ്റ് വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി രാം കൃപാല്‍ യാദവിനെ വനിതാ ഇന്‍സ്‌പെക്ടര്‍ തടഞ്ഞുനിര്‍ത്തി. വളരെ തിടുക്കമുണ്ടെന്നും തന്നെ മാത്രം ഉള്ളിലേക്ക് കടത്തിവിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇന്‍സ്‌പെക്ടര്‍ വഴങ്ങാതെ വന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ മേലധികാരികളുമായി വോക്കി ടോക്കിയിലൂടെ ആശയ വിനിമയം നടത്തിയ ഇന്‍സ്‌പെക്ടര്‍ തന്റെ തീരുമാനം മാറ്റാനാകില്ലെന്ന് മന്ത്രിയെ അറിയിച്ചു.

തന്റെ നടപടി തെറ്റായി പോയെന്നും താൻ എക്‌സിറ്റ് ഗേറ്റിലൂടെ അകത്തേക്ക് പോകാന്‍ ശ്രമിക്കരുതായിരുന്നുവെന്നും രാം കൃപാല്‍ യാദവ് പിന്നീട് പ്രതികരിച്ചു.ആ സാഹചര്യത്തിൽ താന്‍ വളരെ തിടുക്കത്തിലായിരുന്നു, അതുകൊണ്ടാണ് ഇങ്ങനൊരു സംഭവം ഉണ്ടാകാനിടയായതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായ ബന്ദാരൂ ദത്തത്രേയയെ സ്വീകരിക്കാനാണ് യാദവ് വിമാനത്താവളത്തില്‍ എത്തിയത്.
അതേസമയം, മന്ത്രിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് അദ്ദേഹത്തെ കടത്തിവിട്ടിരുന്നുവെങ്കില്‍ താന്‍ സസ്‌പെന്‍ഷനില്‍ പോകേണ്ടിവന്നേനെയെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.


Loading...

Leave a Reply

Your email address will not be published.

More News