Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ∙ അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എട്ടുമാസം മുൻപു നഷ്ടമായ തമിഴ്നാട് മുഖ്യമന്ത്രിപദവിയിലേക്കു വീണ്ടും ജയലളിത.ജയലളിതയുടെയും 28 മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11ന് മദ്രാസ് സര്‍വകലാശാലാ സെന്റിനറി ഓഡിറ്റോറിയത്തില്‍ നടക്കും.
ഇന്നലെ രാവിലെ ഏഴിനു ചേർന്ന അണ്ണാ ഡിഎംകെ നിയമസഭാകക്ഷി യോഗത്തിലാണു നിലവിലുള്ള മുഖ്യമന്ത്രി ഒ. പനീർസെൽവം രാജി പ്രഖ്യാപിച്ചത്. പുതിയ നിയമസഭാകക്ഷി നേതാവായി ജയയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രമേയവും പനീർസെൽവം അവതരിപ്പിച്ചു. നിലവിൽ എംഎൽഎ അല്ലാത്ത ജയ യോഗത്തിൽ പങ്കെടുത്തില്ല.
തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 67കാരിയായ ജയലളിതയുടെ അഞ്ചാംവരവാണിത്.ഇതോടെ, ഇക്കാര്യത്തിൽ കരുണാനിധിയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്യുന്നു.
Leave a Reply